തിരുവനന്തപുരം: ഒാഖി ദുരന്തത്തിൽ കാണാതായ അവസാനത്തെ മത്സ്യത്തൊഴിലാളിയെയും കെണ്ടത്തുന്നതുവരെ തിരച്ചിൽ തുടരുമെന്ന കേന്ദ്ര-സംസ്ഥാന സർക്കാർ ഉറപ്പുകൾ പൊളിഞ്ഞതോടെ ലത്തീൻ അതിരൂപത ശക്തമായ തീരുമാനങ്ങളിലേക്ക്. നേവി, കോസ്റ്റ്ഗാർഡ്, മറൈൻ എൻഫോഴ്സ്മെൻറ്, ഫിഷറീസ് തുടങ്ങി വിവിധവകുപ്പുകളുടെ നേതൃത്വത്തിൽ 30 ദിവസത്തിലേറെയായി നടന്നുവന്ന തിരച്ചിലാണ് പൂർണമായും അവസാനിപ്പിച്ചത്. ഇതോടെ ഇനിയും മടങ്ങിയെത്താനുള്ള 300 പേരുടെ കാര്യത്തിൽ കടുത്തആശങ്ക നിലനിൽക്കുന്നു.
ഒാഖി ദുരന്തത്തിൽപെട്ട് കടലിൽ കാണാതായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കോഒാഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈകോടതിയെ സമീപിക്കുന്ന കാര്യവും അതിരൂപത ആലോചിക്കും. അതിെൻറ അടിസ്ഥാനത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച് ബിഷപ് ഡോ.എം. സൂസപാക്യത്തിെൻറ നേതൃത്വത്തിൽ തിങ്കളാഴ്ച രണ്ട് അടിയന്തരയോഗങ്ങൾ ചേരും. നേരത്തെ ഹേബിയസ് കോർപസ് ഹരജി ഫയൽ ചെയ്യാൻ ലത്തീൻസഭ തീരുമാനിച്ചിരുന്നെങ്കിലും സർക്കാർ ഉറപ്പ് മാനിച്ച് ഒഴിവാക്കുകയായിരുന്നു. സർക്കാർ വീഴ്ച ഗുരുതരമാണെന്നും അതിനാലാണ് ഗൗരവതരമായ തീരുമാനങ്ങളിലേക്ക് കടക്കാൻ തീരുമാനിച്ചതെന്നും ലത്തീൻ അതിരൂപത വികാരി ജനറാൾ യൂജിൻ എച്ച്. പെരേര ‘മാധ്യമ’ത്തോട് പറഞ്ഞു.
തിരുവനന്തപുരത്തുനിന്നുമാത്രം 119 പേർ ഇനിയും മടങ്ങിയെത്താനുണ്ട്. തമിഴ്നാട് തൂത്തൂരിൽനിന്ന് 148 പേരും കേരള തീരത്തുനിന്ന് മത്സ്യബന്ധനത്തിനുപോയ തമിഴ്നാട്ടുകാരായ 39 പേരും കൂടാതെ ഇതരസംസ്ഥാന തൊഴിലാളികളായ 50ലധികം പേരെയും ഇനിയും കണ്ടെത്താനുണ്ട്. അത് നിസ്സാരമായി തള്ളാനാവില്ല. സർക്കാർ കണക്ക് 185 പേരെ മാത്രമേ ഇനി കണ്ടെത്താനുള്ളൂവെന്നാണ്. മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി 105 ബോട്ടുകൾ തിരച്ചിൽ നടത്തിയെങ്കിലും കാര്യമായി ആരെയും കണ്ടെത്താനായില്ല. 76 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. അതിൽ 42 പേരെ തിരിച്ചറിഞ്ഞു. 34 മൃതദേഹങ്ങൾ തിരിച്ചറിയാനായി മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.