കോഴിക്കോട്: എഴുത്തുകാരനും ദീര്‍ഘകാലം മലബാര്‍ ക്രിസ്ത്യന്‍ കോളജ് മലയാളം വിഭാഗം അധ് യാപകനുമായിരുന്ന തിരുവനന്തപുരം വെങ്ങാനൂര്‍ പള്ളിവീട്ടില്‍ എസ്.ഇ. ജയിംസ് (71) വെള്ളി മാട്കുന്ന് നെടൂളിയില് അമ്മുവീട്ടില് നിര്യാതനായി.
1980ല്‍ ക്രിസ്ത്യന്‍ കോളജില്‍ മല യാള വിഭാഗത്തില്‍ പ്രഫസറായെത്തിയ അദ്ദേഹം 2003ല്‍ സര്‍വിസില്‍നിന്ന് വിരമിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ അസിസ്റ്റൻറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി നോവലുകളും ചെറുകഥകളും എഴുതിയിട്ടുണ്ട്. ‘സംവത്സരങ്ങള്‍’, ‘മൂവന്തിപ്പൂക്കള്‍’ എന്നീ നോവലുകളും ‘വൈദ്യന്‍കുന്ന്’ ചെറുകഥ സമാഹാരവും രചിച്ചിട്ടുണ്ട്. ‘സംവത്സരങ്ങൾ’ എന്ന നോവലിന് മാമ്മന്‍ മാപ്പിള അവാര്‍ഡ് ലഭിച്ചു.
1978-79ല്‍ തിരുവനന്തപുരം യൂനിവേഴ്സിറ്റി യൂനിയന്‍ ചെയര്‍മാനായിരുന്നു. നാടകം, സിനിമ, സീരിയല്‍ രംഗത്തും സജീവമായിരുന്നു. നിരവധി റേഡിയോ നാടകങ്ങള്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. ദൂരദര്‍ശനില്‍ ഗുല്ഗുല്മാഫി എന്ന സീരിയല്‍ സംവിധാനം ചെയ്തു.
പിതാവ്: എസ്. ജയിംസ്. മാതാവ്: ചിന്നമ്മ. മകന്: അലക്സ് ജയിംസ് (ബംഗളൂരു). സഹോദരങ്ങള്‍: സണ്ണി, ജോയ്, ബോബി, ഗേര്‍ളി (എല്ലാവരും തിരുവനന്തപുരം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.