Posted On
date_range Updated On
date_range നമസ്കാരത്തിനിടെ മുഅദ്ദിന് കുഴഞ്ഞുവീണ് മരിച്ചു
ചെങ്ങമനാട്: ദേശം പുറയാര്‍ ജുമാമസ്ജിദിലെ മുഅദ്ദിന് (മുക്രി) നമസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. മാറംപള്ളി മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് ഇടയപ്പുറം വീട്ടില്‍ ഇ.എസ്.അലി മൗലവിയാണ് (70) മരിച്ചത്.
തിങ്കളാഴ്ച ഉച്ചക്ക് നമസ്കാരത്തിനിടെയാണ് കുഴഞ്ഞുവീണത്. ഉടനെ ദേശം സി.എ ആശുപത്രിയിെലത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അഞ്ച് വര്‍ഷം മുമ്പാണ് അലി മൗലവി പുറയാര്‍ ജുമാമസ്ജിദില്‍ മുഅദ്ദിനായി സേവനം ആരംഭിച്ചത്. ഭാര്യ: ആയിശ. മക്കള്‍: യൂസഫ്, സൗദ. മരുമക്കള്‍: ഫാത്തിമ, അന്വര്മൗലവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.