തിരുവനന്തപുരം: ബി.ജെ.പി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും അധികാരത്തിൽ വരാനും സാധ ്യത ഇല്ലെന്ന് പാർട്ടിയുടെ ഏക എം.എൽ.എ ഒ. രാജഗോപാല്‍. ധനവിനിയോഗ ബില്ലിൻ മേലുള്ള ചർച ്ചയിൽ പെങ്കടുക്കവെ നിയമസഭയിലാണ് രാജഗോപാലിെൻറ ഇൗ പരാമർശം. സംസ്ഥാനത്തെ വിലക്കയറ്റത്തിൽ ബി.ജെ.പിക്ക് ഒരുപങ്കുമില്ലെന്ന് വിശദീകരിക്കാനുള്ള ശ്രമത്തിനിടെയാണ് അദ്ദേഹം ഇത്തരത്തിലുള്ള പ്രതികരണം നടത്തിയത്. സംസ്ഥാനത്തെ വിലക്കയറ്റത്തിന് കാരണം സംസ്ഥാന സര്‍ക്കാറാണ്.
കേരളത്തിലെ വിലക്കയറ്റത്തിെൻറ പേരില്‍ ബി.ജെ.പിയെ കുറ്റപ്പെടുത്തേണ്ട. അവിശ്വാസികളായ സ്ത്രീകളെ പൊലീസ് സഹായത്തോടെ ശബരിമല കയറ്റി. അതാണ് പ്രശ്നങ്ങൾക്ക് കാരണം. സംസ്ഥാനത്തെ വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും ദാരിദ്രത്തിനും ബി.ജെ.പിയെ പഴിക്കേണ്ടതില്ല. ശബരിമല സംസ്ഥാനത്തെ പ്രധാനപ്രശ്നമാണ്, ശബരിമലയിലെ പ്രശ്നങ്ങള്‍ ഇത്രകണ്ട് കലുഷിതമായതിന് പിന്നില്‍ പൊലീസാണെന്നും രാജഗോപാൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.