കേന്ദ്രത്തിനെതിരായ പ്രമേയത്തെ അനുകൂലിച്ച് ഒ.രാജഗോപാൽ; പ്രമേയം പാസ്സാക്കിയത് ഐകകണ്ഠ്യേന

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമത്തിനെതിരെ സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാൽ. കർഷക നിയമം പിൻവലിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമസഭയുടെ പൊതു അഭിപ്രായത്തെ മാനിക്കുന്നതായും അദ്ദേഹം അറിയിച്ചു.

കർഷക നിയമം പിൻവലിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. നിയമ സഭ കൊണ്ടു വന്ന പ്രമേയത്തിൽ ചില വ്യത്യാസങ്ങളുണ്ടായിരുന്നു. ചൂണ്ടിക്കാണിച്ചു. സഭയിൽ സംസാരിക്കാൻ സമയം ലഭിച്ചപ്പോൾ തന്‍റെ അഭിപ്രായം പറഞ്ഞതായും ഒ.രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമത്തിനെതിരായ പ്രമേയം നിയമസഭയില്‍ പാസാക്കിയത് ഐകകണ്ഠ്യേനയാണ്. ഒ. രാജഗോപാല്‍ പ്രമേയത്തിനെതിരെ ചര്‍ച്ചയില്‍ സംസാരിച്ചുവെങ്കിലും വോട്ടെടുപ്പിന്റെ സമയത്ത് എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. ഇതോടെ പ്രമേയം ഒറ്റക്കെട്ടായി പാസാക്കുന്നതായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

ഒ. രാജഗോപാലിന്‍റെ നിലപാട് ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. നേരത്തെ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയത്തിന്‍റെ കാര്യത്തിലും ഒ. രാജഗോപാല്‍ വോട്ടിങ്ങിന് ആവശ്യപ്പെടാതിരുന്നത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രമേയത്തിനെതിരെ ഒ. രാജഗോപാല്‍ വോട്ട് രേഖപ്പെടുത്തുമെന്ന് ബി.ജെ.പി നേതാക്കള്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ വോട്ടിങ്ങിലേക്ക് കടന്നപ്പോള്‍ ഒ. രാജഗോപാല്‍ ഒന്നും മിണ്ടാതിരിക്കുകയായിരുന്നു. ഇതോടെ പ്രമേയം സഭ ഒറ്റക്കെട്ടായി പാസാക്കുകയാണെന്ന് സ്പീക്കര്‍ വ്യക്തമാക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.