Posted On
date_range Updated On
date_range ചർച്ച പരാജയം; ഈ മാസം 18 മുതല്‍ നഴ്സുമാരുടെ അനിശ്ചിതകാല സമരം
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഞായറാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. മാനേജ്മെന്‍റ് പ്രതിനിധികളുമായി ആരോഗ്യ മന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.
ജോലി മുടക്കി കൊണ്ടുള്ള സമരമാണ് നടത്തുകയെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) നേതാക്കൾ മാധ്യമങ്ങളെ അറിയിച്ചു.
മിനിമം വേതനം 12,000 രൂപയാക്കാമെന്ന മാനേജ്മെന്‍റുകളുടെ നിർദേശം നഴ്സുമാർ തള്ളിയിരുന്നു. മന്ത്രിയുമായി നടത്തുന്ന ചർച്ച പരാജയപ്പെട്ടാൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് നഴ്സുമാരുടെ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.