നഴ്​സ്​ സമരത്തിനെതിരായ ഹരജി ഇന്ന്​ ഹൈകോടതിയിൽ

കൊച്ചി: നഴ്സുമാരുടെ സമരത്തിനെതിരായ ഹരജി ഇന്ന് ഹൈകോടതി പരിഗണിക്കും. സമരം നിയമ വിരുദ്ധമാണെന്നും കെസ്മ പ്രയോഗിക്കണമെന്നുമാണ് മാനേജ്മെന്‍റുകളുടെ ആവശ്യം. ഹൈകോടതി നിര്‍ദേശ പ്രകാരം ആശുപത്രി മാനേജ്​മ​​െൻറ്​ പ്രതിനിധികളും യുണൈറ്റഡ് നഴ്സസ് അസോസിയേഷനും തമ്മില്‍ ചർച്ച നടന്നിരുന്നു. അതിനിടെ ഈ മാസം 31 ന് ശമ്പള പരിഷ്കരണം നടത്താനുള്ള സര്‍ക്കാര്‍ നീക്കം തടഞ്ഞ് ഹൈകോടതി ഇടക്കാല ഉത്തരവ് നല്‍കിയിരുന്നു.

ശമ്പള പരിഷ്കരണ ഉത്തരവ് ഇറക്കുന്നത് തടഞ്ഞ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഹൈകോടതിയെ സമീപിച്ചു. ഇന ഹരജിയും ഹൈകോടതി ഇന്ന് പരിഗണിക്കും
 

Tags:    
News Summary - Nurses Strike - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.