നഴ്സുമാരുടെ സമരം: ചർച്ചക്ക് തയാറെന്ന് മുഖ്യമന്ത്രിയുടെ ഒാഫീസ്

തിരുവനന്തപുരം: നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നു. അനിശ്ചിതകാല പണിമുടക്ക് നീട്ടിവെച്ചാൽ ചർച്ചയാകാമെന്ന് മുഖ്യമന്ത്രിയുടെ ഒാഫീസ് അറിയിച്ചു. യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികളുമായി മുഖ്യമന്ത്രിയുടെ ഒാഫീസുമായി ബന്ധപ്പെട്ടവർ ഫോണിൽ ബന്ധപ്പെട്ടാണ് ഇക്കാര്യമറിയിച്ചത്. 

സംഘടനയുടെ സംസ്ഥാന സമിതി ഇന്ന് തൃശൂരിൽ യോഗം ചേരുന്നുണ്ട്. സമരത്തിന്‍റെ രീതി മാറ്റുന്നത് അടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യുമെന്നാണ് വിവരം. അനിശ്ചിതകാല സമരത്തോടൊപ്പം സെക്രട്ടറിയേറ്റ് പടിക്കലിൽ നിരാഹാരവും ഉപരോധവും സംഘടിപ്പിക്കാൻ നേരത്തെ യു.എൻ.എ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. 

അടിസ്ഥാന വേതനം 20,000 രൂപയാക്കി ഉയർത്തിയില്ലെങ്കിൽ ജൂലൈ 17ന് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് നഴ്സുമാരുടെ സംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 

Tags:    
News Summary - nurses strike: kerala cm office announced for talk to nurses kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.