ഡോക്ടർ മർദിച്ചു; തൃശൂരിൽ നഴ്സുമാരുടെ പണിമുടക്ക്

തൃശൂർ: ഡോക്ടർ മർദിച്ചെന്ന പരാതിയിൽ തൃശൂർ ജില്ലയിലെ നഴ്സുമാർ ഇന്ന് പണിമുടക്കും. ശമ്പള വർധനയുമായി ബന്ധപ്പെട്ട് ലേബർ ഓഫീസിൽ നടന്ന ചർച്ചക്കിടെ ഡോക്ടർ നഴ്സുമാരെ മർദിച്ചെന്നാണ് പരാതി.

കഴിഞ്ഞ ദിവസം സമരം നടത്തിയതിനെ തുടർന്ന് ഏഴ് നഴ്സുമാരെ പിരിച്ചുവിട്ടിരുന്നു. തുടർന്നാണ് ലേബർ ഓഫീസിൽ ചർച്ച നടന്നത്. ഇതിനിടയിലാണ് സംഭവം.

കൈപ്പറമ്പ് നൈൽ ആശുപത്രി എം.ഡി ഡോ. അലോക് മർദിച്ചെന്നാണ് നഴ്സുമാരുടെ പരാതി. ഗർഭിണിയായ നഴ്സിനടക്കം മർദ്ദനമേറ്റെന്ന് നഴ്സുമാർ പറയുന്നു. പരിക്കേറ്റ നഴ്സുമാർ തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

Tags:    
News Summary - Nurses strike in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.