മഞ്ചേരി: നഴ്സിങ് പഠനം കഴിഞ്ഞ് ആദ്യ ഡ്യൂട്ടി കോവിഡ് വാർഡിലേക്ക്. യാതൊരു പരിഭ്രമമവും കൂടാതെ അവർ മഞ്ചേരി മെഡിക ്കൽ കോളജിലെത്തി. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നഴ്സിങ് പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ കൊയിലാണ്ടി സ്വദേശി അഭി നന്ദ് (22), മാവൂർ സ്വദേശികളായ വിഷ്ണു (21), ഒനിൽ ചന്ദ്രൻ(21), കുറ്റിക്കാട്ടൂർ സ്വദേശി അസ്ഹർ അലി (22), ഇവരോടൊപ്പം സുഹൃത്തു ക്കളും സഹപാഠികളുമായ ശ്രീജിന (21), ജിത്യ (21), േസാന (21), ഷിനി(21) എന്നിവരാണ് കോവിഡ് വാർഡിലേക്ക് ഡ്യൂട്ടിക്കെത്തിയത്.
മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാർ ക്വാറൻറീനിൽ പോയതോടെ ജീവനക്കാരുടെ എണ്ണത്തിൽ കുറവ് വന്നു. ഇതുപരിഹരിക്കാനായി സീനിയർ നഴ്സുമാർ ഇവരെ ഡ്യൂട്ടിക്ക് വിളിക്കുകയായിരുന്നു. ഏപ്രിൽ മൂന്നിനാണ് മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സ് ജസ് വിൻ ഇവരെ ഫോണിൽ ബന്ധപ്പെട്ടത്. നാലിന് കാലത്ത് തന്നെ നാലംഗം സംഘം മെഡിക്കൽ കോളജിലെത്തി ജോലിയിൽ പ്രവേശിച്ചു. വീണ്ടും നഴ്സുമാരുടെ സേവനം ആവശ്യമായതോടെ പെൺകുട്ടികളും ജോലിക്കെത്തി. കോവിഡെന്ന മഹാമാരിയെ അതിജീവിക്കാൻ തങ്ങളാൽ കഴിയുന്ന സഹായം നൽകാൻ അവർക്ക് മറിച്ച് ചിന്തിക്കേണ്ടിവന്നില്ല.
നഴ്സിങ് ബിരുദത്തിൻറെ രണ്ടാംവർഷകാലത്ത് കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ അത്യാഹിത വിഭാഗത്തിൽ ജോലിചെയ്ത പരിചയസമ്പത്ത് മാത്രമായിരുന്നു ഇവരുടെ മുതൽ കൂട്ട്. അതുകൈമുതലാക്കി എട്ട്പേരും സേവനത്തിനായി മെഡിക്കൽ കോളജിലെത്തി. 'കോവിഡ് േപാസിറ്റീവായ രോഗികളുമായി അടുത്തിടപഴകേണ്ടി വരുമെന്നതിനാൽ സുരക്ഷക്കായി പി.പി.ഇ കിറ്റ് (പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻറ്) ധരിക്കേണ്ടിവരും. പഠനകാലത്ത് ഇവ ഉപയോഗിച്ചിരുന്നെങ്കിലും നാല് മണിക്കൂർ തുടർച്ചായി ധരിക്കേണ്ടി വരുന്നതോടെ ശരിക്കും 'അനുഭവിച്ചു'. കിറ്റിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഒരുപരുവത്തിലായിരിക്കും. പക്ഷേ അതൊന്നും ഞങ്ങൾക്ക് തടസ്സമല്ല -അസ്ഹർ അലി പറഞ്ഞു.
പ്രായമായ രണ്ട് പേരാണ് നിലവിൽ പോസിറ്റീവ് വാർഡിൽ കഴിയുന്നത്. അവർക്ക് വേണ്ട എല്ലാസഹായങ്ങളും നൽകുന്നതിനോടൊപ്പം മാനസികമായ പിന്തുണയും നൽകുന്നു. അതിന് ഏറെ നേരം അവരുമായി സംസാരിക്കാറുണ്ടെന്ന് അഭിനന്ദ് പറഞ്ഞു. വീട്ടിൽ നിന്നും മാറിനിൽക്കുന്നതിന്‍റെ വിഷമമൊഴിച്ചാൽ നഴ്സിങ് സർട്ടിഫിക്കറ്റിനൊപ്പം നല്ല അനുഭവങ്ങളും ലഭിച്ചതിന്‍റെ സന്തോഷത്തിലാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.