കന്യസ്​ത്രീകളുടെ സ്ഥലംമാറ്റ ഉത്തരവ്​ റദ്ദാക്കില്ലെന്ന്​ ജലന്ധർ രൂപത

ജലന്ധർ: കുറവിലങ്ങാട്​ കന്യാസ്​ത്രീകളെ സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവിൽ ഉറച്ച്​ നിൽക്കുന്നുവെന്ന്​ ജലന്ധർ ര ൂപത. ഉത്തരവ്​ അംഗീകരിക്കണോ വേണ്ടയോയെന്ന്​ കന്യാസ്​ത്രീകൾക്ക്​ തീരുമാനിക്കാം. അഡ്​മിനിസ്​ട്രേറ്ററുടെ അനുമതിയോടെയാണ്​ വാർത്ത കുറിപ്പ്​ പുറത്തിറക്കിയതെന്ന്​ സഭാ വക്​താവ്​ അറിയിച്ചു.

അഡ്​മിനിസ്​​േട്ര​റ്റർ കന്യാസ്​ത്രീകൾക്ക്​ നൽകിയത്​ വ്യക്​തിപരമായ സന്ദേശമാണെന്ന്​ സഭാവക്​താവ്​ പറഞ്ഞു. കുറവിലങ്ങാട്​ മഠത്തിലെ കന്യാസ്​ത്രീകളുടെ സ്ഥലംമാറ്റ ഉത്തരവ്​ റദ്ദാക്കിയതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഇതുസംബന്ധിച്ച്​ ഉറപ്പ്​ ലഭിച്ചതായി കന്യാസ്​ത്രീകളും പറഞ്ഞിരുന്നു.

Tags:    
News Summary - Nun transfer issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.