കന്യാസ്​ത്രീ സമരം: ഭീഷണിയുണ്ടെന്ന്​ സിസ്​റ്റർ ഇമൽഡ

കോട്ടയം: ലൈംഗിക പീഡന കേസിൽ ബിഷപ്​ ഫ്രാ​േങ്കാ മുളയ്​ക്കലി​​​​െൻറ അറസ്​റ്റ്​ ആവശ്യപ്പെട്ട്​ കന്യാസ്​ത്രീകൾ നടത്തിയ സമരത്തിൽ പ​െങ്കടുത്തതിനെ തുടർന്ന്​ താൻ ഭീഷണി നേരിടുന്നതായി സിസ്​റ്റർ ഇമൽഡ. ഒരു പുരോഹിതൻ തന്നെ ഫോണിൽ വിളിച്ച്​ രാഷ്​ട്രീയ സമരവുമായി നടക്കുകയാണോ എന്ന്​ ചോദിച്ചതായി ഇമൽഡ പറഞ്ഞു.

സത്യത്തിനും നീതിക്കും വേണ്ടിയുള്ള നിലവിളിക്കൊപ്പമാണ്​ നിന്നതെന്നും രാഷ്​ട്രീയ സമരത്തിന്​ പോയിട്ടില്ലെന്നും താൻ മറുപടി നൽകി. അവസാന നിമിഷം വരെ നീതിക്കായി പോരാടുമെന്നും സിസ്​റ്റർ ഇമൽഡ വ്യക്തമാക്കി.

അതേ സമയം, സമരവുമായി ബന്ധപ്പെട്ട്​ മറ്റു രണ്ടു പേർക്കെതിരെ സഭ നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ടുണ്ട്​. യാക്കോബായ സഭാ വൈദികനായ മൂവാറ്റുപുഴ പാമ്പാകുട ദയറയിലെ യുഹോനാൻ റമ്പാനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന്​ വിലക്കിക്കൊണ്ട്​ ലബനാനിലെ അന്ത്യോക്യയിൽ നിന്ന് യാക്കോബായ സഭ ആഗോള പരമാധ്യക്ഷൻ മാർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമനാണ് നടപടി സംബന്ധിച്ച കൽപന പുറപ്പെടുവിച്ചത്.

കന്യാസ്​ത്രീകൾ നടത്തിയ സമരത്തെ പിന്തുണച്ച സിസ്​റ്റർ ലൂസി കളപ്പുരക്കും​ കത്തോലിക്ക സഭ വിലക്കേർപ്പെടുത്തിയിരുന്നു​. വേദപാഠം, വിശുദ്ധ കുർബാന, ഇടവക പ്രവർത്തനങ്ങൾ എന്നിവയിൽ നിന്നാണ്​ മാനന്തവാടി രൂപത സിസ്​റ്റർക്ക്​ വിലക്കേർപ്പെടുത്തിയത്​.

ഞായറാഴ്​ച രാവിലെ വേദപാഠം പഠിപ്പിക്കുവാനെത്തിയപ്പോൾ മദർ സുപ്പീരിയറാണ്​ വിലക്ക്​ വിവരം അറിയിച്ചതെന്നാണ്​ സിസ്​റ്റർ ലൂസി പറയുന്നത്​. സഭയെ മാധ്യമങ്ങളിലൂടെ വിമർശിച്ചതിനാണ്​ നടപടി എന്നാണ്​ വിവരം.

Tags:    
News Summary - nun strike; threat against sister Emalda -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.