സഭയും സർക്കാറും തമ്മിലുള്ള അവിഹതബന്ധമാണ് അറസ്​റ്റ്​ വൈകിപ്പിക്കുന്നത്- ജോയ് മാത്യു

കൊച്ചി: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്​റ്റുചെയ്യണമെന്നാവശ്യപ്പെട്ട് സേവ് ഔവര്‍ സിസ്​റ്റേഴ്‌സ് ആക്ഷന്‍കൗണ്‍സിലി​​െൻറ നേതൃത്വത്തില്‍ എറണാകുളം ഐ.ജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഹൈകോടതി ജങ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയവരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. നടനും സംവിധായകനുമായ ജോയ് മാത്യു ഉദ്ഘാടനം ചെയ്തു. സഭയും സര്‍ക്കാരും തമ്മിലുള്ള അവിഹിത ബന്ധമാണ് ഫ്രാങ്കോയുടെ അറസ്​റ്റ്​ വൈകാൻ കാരണമെന്ന്​ ജോയ് മാത്യു പറഞ്ഞു.

ദിലീപി​​െൻറ കാര്യത്തിൽ കാണിച്ച ശുഷ്കാന്തി പൊലീസ് എന്തുകൊണ്ട് ബിഷപ്പി​​െൻറ കാര്യത്തിൽ കാണിക്കുന്നില്ല. സഭയുടെ സമ്പത്താണ് സി.പി.എമ്മിൻെറ പ്രധാന ഭയം. സഭയെയും ഫ്രാങ്കോയെയും ഭയന്ന് സർക്കാർ നീതി നിഷേധിക്കുകയാണ്. കൂടെയുള്ള മന്ത്രിമാരെ പോലും വിശ്വാസമില്ലാത്ത മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ചില്‍ നിരവധി സ്ത്രീകളും പങ്കെടുത്തു.

സി.ആര്‍ നീലകണ്ഠൻ, ഫാ. അഗസ്​റ്റിന്‍ വട്ടോളി, അഡ്വ. ഭദ്ര എന്നിവര്‍ നേതൃത്വം നല്‍കി. ആര്‍ക്കാണ് നീതി കൊടുക്കേണ്ടത്, ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയ്‌ക്കോ അധോലോക നായകനായ ഫ്രാങ്കോയ്‌ക്കോ, നിങ്ങള്‍ ആരെയാണ് ഭയക്കുന്നത് പൊലിസേ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയർത്തിയാണ് പ്രതിഷേധക്കാർ നീങ്ങിയത്. മാര്‍ച്ച് ഐ.ജി ഓഫിസിന് സമീപം പൊലിസ് ബാരിക്കേഡ് വച്ച് തടഞ്ഞു. സമരത്തിനെത്തിയവർ റോഡിൽ കിടന്ന് മുദ്രാവാക്യം വിളിച്ചതോടെ പൊലീസെത്തി അറസ്​റ്റ്​ ചെയ്തുനീക്കി.



Tags:    
News Summary - Nun rape case- Protest against Franco Mulakkal- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.