കോട്ടയം: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡനക്കേസിൽ പ്രതിഷേധവുമായി കന്യാസ്ത്രീകൾ െതരുവിലിറങ്ങിയോടെ പ്രതിരോധത്തിലായ പൊലീസ് തിരക്കിട്ട നീക്കങ്ങളിൽ. ഞായറാഴ്ച മൂന്നു പേരെകൂടി ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചു. കടുത്തുരുത്തി, വാകത്താനം സി.െഎമാർ, കോട്ടയം സൈബർ സെൽ എസ്.െഎ എന്നിവരാണ് ഇവർ. അന്വേഷണം വേഗത്തിലാക്കാനും രേഖകളടക്കം ശേഖരിക്കാനുമാണ് ഇതെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇൗ മാസം അവസാനത്തോടെ അന്വേഷണം പൂർത്തിയാക്കും. ൈവക്കം ഡിവൈ.എസ്.പി കെ. സുഭാഷിന് തന്നെയാണ് അന്വേഷണച്ചുമതലയെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച ൈവകീട്ട് എസ്.പിയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട അന്വേഷണ പുരോഗതിയും വിലയിരുത്തി. അറസ്റ്റാണ് അടുത്ത നടപടിയെന്ന് നിലപാടിൽ ഡിവൈ.എസ്.പി ഉറച്ചുനിന്നതായാണ് സൂചന. ഡൽഹിയിലുള്ള െകാച്ചി റേഞ്ച് െഎ.ജി വിജയ് സാഖറെ ചൊവാഴ്ച െകാച്ചിയിെലത്തിയ ശേഷം അവലോക യോഗവും ചേരും.
രണ്ടാംഘട്ട അന്വേഷണത്തിൽ കന്യാസ്ത്രീയുടെ മൊഴിയെ സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകൾ ലഭിച്ചിരുന്നു. അട്ടപ്പാടി ധ്യാനകേന്ദ്രത്തിലെ വൈദികെൻറ പിന്തുണയാണ് പീഡനത്തെക്കുറിച്ച് പുറത്തുപറയാന്‍ കാരണമെന്നു കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. ധ്യാനത്തിനിടയിലെ കുമ്പസാരത്തിലാണ് കാര്യങ്ങൾ വൈദികനോടു വെളിപ്പെടുത്തിയത്. മഠത്തിൽനിന്ന് പുറത്താക്കൽ നടപടിയോ ഭീഷണിയോ ഉണ്ടായാൽ ധ്യാനകേന്ദ്രത്തിൽ അഭയം നൽകാമെന്നും വൈദികന് ഉറപ്പു നല്‍കിയിരുന്നു.
കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള നീക്കവും പുരോഗമിക്കുകയാണ്. കന്യാസ്ത്രീയുടെ കുടുംബം കോടതിയെ സമീപിച്ചാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് അതിനെ മറികടക്കാനാണ് നീക്കം. അറസ്റ്റ് ൈവകിക്കാനുള്ള നീക്കവും ഇതിനു പിന്നിലുണ്ടെന്നാണ് സൂചന.
പാലാ ഡിവൈ.എസ്.പിയുടെ അധിക ചുമതല കൂടി വൈക്കം ഡിവൈ.എസ്.പിക്ക് നല്‍കിയിട്ടുണ്ട്. ഇത് അദ്ദേഹത്തിെൻറ ജോലിഭാരം കൂട്ടിയെന്ന് കാട്ടിയാണ് മറ്റൊരു എജൻസിക്ക് കൈമാറണമെന്ന നിർദേശം.
അതിനിടെ, ബിഷപ്പിെൻറ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീയുടെ കുടുംബം ചൊവാഴ്ച ഹൈകോടതിയെ സമീപിക്കും. ഇരയെ സമ്മർദത്തിലാക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നതെന്നും ബിഷപ് സ്വതന്ത്രനായി പുറത്തുനിൽക്കുന്നതിനാൽ ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാകും ഇത്.
ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ തെളിവുണ്ടെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, 75 ദിവസം പിന്നിട്ടിട്ടും അറസ്റ്റ് നടന്നിട്ടില്ല. ഇരെയയും പിന്തുണക്കുന്നവരെയും അധിക്ഷേപിച്ച് പി.സി. ജോർജ് എം.എൽ.എ നടത്തിയ പരാമർശങ്ങളും ഹരജിയിൽ ചൂണ്ടിക്കാട്ടുമെന്ന് കന്യാസ്ത്രീയുടെ സഹോദരൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.