കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ബിഷപ് ഫ്രാങ്കോയുടെ ജാമ്യം നീട്ടി
പാലാ: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുൻ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യം നീട്ടി. പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നീട്ടി നൽകിയത്. കേസ് ജൂൺ ഏഴിന് വീണും പരിഗണിക്കും. ഫ്രാങ്കോ മുളയ്ക ്കൽ ഇന്ന് കോടതിയിൽ ഹാജരായിരുന്നു.
ഏപ്രിൽ ഒമ്പതിനാണ് വൈക്കം ഡി.വൈ.എസ്.പി കെ. സുഭാഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ െസപ്റ്റംബർ 21നാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. 24ന് റിമാൻഡ് ചെയ്തത് മുതൽ പാലാ സബ് ജയിലിലായിരുന്ന ഫ്രാങ്കോയുടെ രണ്ടാമത്തെ അപേക്ഷയിലാണ് ഹൈകോടതി ജാമ്യം നൽകിയത്.
കേരളത്തിൽ പ്രവേശിക്കരുതെന്നും പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമാണ് ജാമ്യവ്യവസ്ഥ. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.