ഫാസിലും രാഹുലും സാഹസികയാത്രക്കിടെ
വാടാനപ്പള്ളി: ഹിമാചൽ പ്രദേശിലെ കുളു-മണാലി താഴ്‌വരകളെ ബന്ധിപ്പിക്കുന്ന മനോഹരമായ ഹംപ്റ്റാ പാസ് 14,065 അടി പർവതാരോഹണം സാഹസികമായി പൂർത്തിയാക്കി സുഹൃത്തുക്കൾ. ചേറ്റുവ സ്വദേശി പി.ബി. ഹുസൈന്റെ മകൻ ഫാസിലും (പാച്ചു), ആലുവ സ്വദേശി രാഹുൽ ഗിരിജനുമാണ് സാഹസികയാത്ര വിജയകരമായി പൂർത്തിയാക്കിയത്.
ആകാശത്തെ തൊടുന്ന ഇന്ദ്രാസൻ മലനിര പ്രദേശവാസികളുടെ വിശ്വാസപ്രകാരം ‘ഇന്ദ്രദേവന്റെ ഭൂമിയിലെ സിംഹാസനം’ എന്നാണയപ്പെടുന്നത്. മഞ്ഞും പാറക്കെട്ടുകളും നിറഞ്ഞ, ഏകദേശം 20,400 അടി ഉയരമുള്ള ഇന്ദ്രാസൻ പർവതനിരയുടെ മനോഹര കാഴ്ചകൾ സമ്മാനിക്കുന്നതാണ് ഈ പ്രദേശം. പാച്ചുവും രാഹുലും അടുത്ത സുഹൃത്തുക്കളാണ്.
രാഹുൽ ദുബൈയിൽ എൻജിനിയറാണ്. ഇരുവരും ബംഗളൂരു രാമയ്യ സർവകലാശാലയിൽ ബി.ടെക്കിന് ഒരേ ബാച്ചായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.