വന്ദേഭാരത് ട്രെയിൻ

മലയാളികൾക്ക് റെയിൽവേയുടെ ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം കൂട്ടി

പാലക്കാട്: മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത് എക്സ്പ്രസിൽ (നമ്പർ 20631/20632) കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു. നാല് ചെയർ കാർ കോച്ചുകളാണ് കൂട്ടിച്ചേർത്തത്.

ഇതോടെ 18 ചെയർകാർ കോച്ചുകളുണ്ടാവും. എക്സിക്യൂട്ടീവ് കോച്ചുകളുടെ എണ്ണം വർധിപ്പിച്ചിട്ടില്ല. രണ്ട് എക്സിക്യൂട്ടീവ് കോച്ചുകളാണ് ഈ ട്രെയിനിൽ ഉള്ളത്. സെപ്റ്റംബർ ഒമ്പത് മുതൽ വർധിപ്പിച്ച കോച്ചുകളുമായി ഓടുമെന്ന് റെയിൽവേ അറിയിച്ചു.

ആലപ്പുഴ വഴി ഓടുന്ന വന്ദേ ഭാരത് ട്രെയിനിലെ കോച്ചുകളുടെ എണ്ണമാണ് വർധിപ്പിച്ചത്. യാത്രക്കാർക്കിടയിൽ വർധിച്ചുവരുന്ന ജനപ്രീതിയാണ് കോച്ചുകൾ വർധിപ്പിക്കാൻ കാരണം. അധിക കോച്ചുകളുടെ വരവോടെ ടിക്കറ്റ് ലഭ്യതയും വർധിക്കും. 

Tags:    
News Summary - Number of coaches increased in Vande Bharat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT