ഗോപകുമാർ

വിദ്യാർഥിനിക്ക്​ മുന്നിൽ നഗ്​നത പ്രദർശനം; പ്രതി ഒരുവർഷത്തിന് ശേഷം പിടിയിൽ

കിളിമാനൂർ: സ്കൂൾ വിദ്യാർഥിനിക്ക്​ മുന്നിൽ നഗ്​നത പ്രദർശനം നടത്തിയ ​േകസിൽ ഒളിവിലായിരുന്ന പ്രതിയെ ഒരുവർഷത്തിന് ശേഷം പൊലീസ്​ പിടികൂടി. വഞ്ചിയൂർ പുതിയതടം കൃഷ്ണഭവനിൽനിന്ന്​ വെമ്പായം കൊഞ്ചിറ നരിക്കൽ ജങ്​ഷന് സമീപം തോട്ടിങ്കരവീട്ടിൽ താമസിക്കുന്ന ഗോപകുമാറിനെ(37)യാണ് പോത്തൻകോട് ആണ്ടൂർക്കോണം കീഴാവൂരിലെ ഭാര്യാവീടിന്​ സമീപത്തുനിന്ന്​ പൊലീസ്​ പിടികൂടിയത്.

നഗരൂർ പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ വഞ്ചിയൂർ, പട്ടള പുതിയതടം, രാലൂർക്കാവ് തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞവർഷം പ്രതി ഇത്തരം സംഭവങ്ങൾ ആവർത്തിച്ചതായി പരായിയുയർന്നിരുന്നു.

റൂറൽ ജില്ല പൊലീസ്​ മേധാവിക്ക്​ കിട്ടിയ രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം നഗരൂർ പൊലീസ്​ സബ് ഇൻസ്‌പെക്ടർ എം. സാഹിലി​െൻറ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളായ വനിത സീനിയർ സിവിൽ പൊലീസ്​ ഓഫിസർ റീജ, സിവിൽ പൊലീസ്​ ഓഫിസർമാരായ പ്രവീൺ, പ്രജീഷ്, സംജിത് തുടങ്ങിയവർ പോത്തൻകോട് നിന്നും പ്രതിയെ തന്ത്രപരമായി പിടിച്ചത്. പ്രതിയെ ആറ്റിങ്ങൽ കോടതി 14 ദിവസത്തേക്ക്​ റിമാൻഡ് ചെയ്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.