പ്രതി ജോർജ് ജോസഫ് 

ട്രെയിനിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; കണ്ണൂർ സ്വദേശി അറസ്റ്റിൽ

കാസർകോട്: ട്രെയിൻ യാത്രക്കിടെ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. കണ്ണൂര്‍ പടപ്പയങ്ങാട് സ്വദേശി ജോര്‍ജ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍-മംഗളൂരു ഇന്‍റര്‍സിറ്റിയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.

കോളജിലേക്കുള്ള യാത്രക്കിടയില്‍ കോഴിക്കോട് പിന്നിട്ടപ്പോഴാണ് ദുരനുഭവം ഉണ്ടായത്. വിദ്യാർഥിനിയുടെ നേരെ മുന്നിലുള്ള സീറ്റിൽ ഇരുന്ന ഇയാൾ ലൈംഗികാവയവം പ്രദർശിപ്പിക്കുകയായിരുന്നു. ഇത് വിദ്യാർഥിനി മൊബൈൽ ഫോണിൽ പകർത്തുകയും പ്രതികരിക്കുകയും ചെയ്തു.

പെണ്‍കുട്ടി ബഹളം വെച്ചപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സഹയാത്രികര്‍ ചേര്‍ന്നാണ് പിടികൂടിയത്. പിന്നീട് റെയിൽവേ പൊലീസിന് കൈമാറി. പെൺകുട്ടി കാസർകോട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. 

Tags:    
News Summary - Nudity exposed on student in train; Kannur native was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.