ചാരുംമൂട് (ആലപ്പുഴ): എൻ.എസ്.എസ് കരയോഗ മന്ദിരത്തിലും സ്കൂൾ കൊടിമരത്തിലും കരിങ്കൊടി ഉ യർത്തി റീത്ത് സമർപ്പിച്ച സംഭവത്തിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ. പാല മേൽ പുലിക്കുന്ന് താന്നിക്കൽ ശ്രീജിത്ത് (22), പാലമേൽ കുടശ്ശനാട് മുണ്ടുവേലിൽ വീട്ടിൽ വിക്രമൻ പിള്ള (48) എന്നിവരെയാണ് ചെങ്ങന്നൂർ ഡിവൈ.എസ്.പി അനീഷ് വി. കോര അറസ്റ്റ് ചെയ്തത്. ഇരുവരും ആർ.എസ്.എസ് പ്രവർത്തകരും എൻ.എസ്.എസ് കരയോഗ അംഗങ്ങളുമാണെന്ന് പൊലീസ് പറഞ്ഞു. മറ്റു രണ്ടു പ്രതികൾ ഒളിവിലാണ്.
കുടശ്ശനാട് എൻ.എസ്.എസ് കരയോഗ മന്ദിരത്തിലും എൻ.എസ്.എസ് ഉടമസ്ഥതയിലുള്ള സ്കൂളിലും കരിങ്കൊടി ഉയർത്തി റീത്ത് സമർപ്പിക്കുക വഴി പ്രദേശത്ത് സമാധാനാന്തരീക്ഷം തകർക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. നവംബർ ഏഴിനാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.