ചങ്ങനാശ്ശേരി: നായര്‍ സര്‍വിസ് സൊസൈറ്റിക്ക് 105 കോടി 93.75 ലക്ഷം രൂപ വരവും അത്രയുംതന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അവതരിപ്പിച്ചു. പെരുന്നയിൽ ചേർന്ന പ്രത്യേക സമ്മേളനത്തിലാണ് 2018-19 സാമ്പത്തിക വർഷത്തിലെ ബജറ്റ് അവതരിപ്പിച്ചത്. മുന്‍വര്‍ഷത്തെ ബജറ്റ് 102 കോടി 75 ലക്ഷം രൂപയായിരുന്നു.
പെരുന്ന എന്‍.എസ്.എസ് കോമ്പൗണ്ടില്‍ കണ്വെന്ഷന് സെൻറര്‍ നിർമിക്കും.1500ഉം 500ഉം പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന രണ്ടു ഓഡിറ്റോറിയവും 100 കാറുകൾ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സൗകര്യവും ഏര്‍പ്പെടുത്തും. ഗുരുവായൂര്‍ െഗസ്റ്റ് ഹൗസിെൻറ ആദ്യനിലയുടെ ഉദ്ഘാടനം ഈ വര്‍ഷം നടത്തും. സ്കൂളുകളുടെ അറ്റകുറ്റപ്പണിക്ക് 1.45 കോടി, കോളജുകള്‍ക്ക് 2.65 കോടി, പുതിയ കൃഷികള്‍ക്കും ആവര്‍ത്തന കൃഷികള്‍ക്കുമായി 43.90 ലക്ഷം, ആധ്യാത്മിക പഠന കേന്ദ്രങ്ങള്‍ക്ക് 55 ലക്ഷം ശ്രീപദ്മനാഭതന്ത്ര വിദ്യാപീഠത്തിന് 15 ലക്ഷം എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്. കോട്ടയം താലൂക്കില്‍ വനിത ടെയ്ലറിങ് ആൻഡ് ഫാഷന്‍ ഡിസെനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കും. അടൂരില്‍ ആരംഭിച്ച പദ്മ കഫേ മറ്റ് താലൂക്കുകളില്‍ വ്യാപിപ്പിക്കും. സര്‍ക്കാര്‍ അംഗീകാരം ലഭിച്ചാല്‍ ആറ്റിങ്ങലും പാലക്കാട്ടും വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകള്‍ നിർമിക്കും. മന്നത്ത് പദ്മനാഭെൻറ ജന്മദിനമായ ജനുവരി രണ്ട് നെഗോഷ്യബിള്‍ ഇന്‍സ്ട്രമെൻറ്സ് ആക്ടിെൻറ പരിധിയിൽപെടുന്ന പൊതുഅവധിയാക്കുക, എസ്.ആര്. സിന്‍ഹു കമീഷന് റിപ്പോര്‍ട്ട് നടപ്പാക്കുക എന്നീ പ്രമേയങ്ങളും അംഗീകരിച്ചു. പ്രസിഡൻറ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷതവഹിച്ചു.
പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ വീണ്ടും എന്‍.എസ്.എസ് പ്രസിഡൻറ്
ചങ്ങനാശ്ശേരി: നായര്‍ സര്‍വിസ് സൊസൈറ്റിയുടെ പ്രസിഡൻറായി മൂന്നാം തവണയും അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായർ തെരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച ചേര്‍ന്ന ബജറ്റ് സമ്മേളനത്തില്‍ എന്‍.എസ്.എസ് പ്രതിനിധിസഭയാണ് പ്രസിഡൻറിനെ ഐകകണ്േഠ്യന തെരഞ്ഞെടുത്തത്. എൻ.എസ്.എസ് നായകസഭയില്‍ ഒഴിവുണ്ടായിരുന്ന ഒമ്പത് സ്ഥാനങ്ങളിലേക്ക് ട്രഷറര്‍ ഡോ. എം. ശശികുമാര്‍ ഉള്‍പ്പെടെ ഒമ്പത് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. എന്‍. കേശവപിള്ള കുന്നത്തൂര്‍, ഹരികുമാര്‍ കോയിക്കല്‍ ചങ്ങനാശ്ശേരി, എം.എസ്. മോഹന്‍ പൊന്‍കുന്നം, എം.എം. ഗോവിന്ദന്‍കുട്ടി കണയന്നൂര്‍, കെ. പങ്കജാക്ഷപ്പണിക്കര്‍ ചേര്‍ത്തല, ഡോ. കെ.എസ്. പിള്ള തൃശൂര്‍, ഡോ. ജി. ഗോപകുമാര്‍ കൊല്ലം, പി.യു. ഉണ്ണികൃഷ്ണന് നായര്‍ ഹോസ്ദുര്‍ഗ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.