കൊച്ചി: പ്രവാസികളുടെ ക്വാറൻറീനിൽ സർവത്ര ആശയക്കുഴപ്പം. ഓപറേഷൻ വന്ദേഭാരതത്തിെൻറ ഭാഗമായി കേരളത്തിലേക്ക് ആദ്യ വിമാനങ്ങളിൽ എത്തിയവർക്ക് സംസ്ഥാന സർക്കാർ പറഞ്ഞതുപോലെ ഏഴുദിവസത്തെ ക്വാറൻറീൻ പൂർത്തിയാക്കി മടങ്ങാനായില്ല. സർക്കാറിെൻറ കോവിഡ് കെയർ സെൻററിൽ ഏഴുദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയശേഷം തുടർന്ന് വീട്ടിൽ ഏഴുദിവസവും നിരീക്ഷണം വേണമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ, പ്രവാസികൾക്ക് സർക്കാർ കേന്ദ്രത്തിൽ 14 ദിവസത്തെ നിരീക്ഷണം വേണമെന്ന കേന്ദ്രസർക്കാർ നിർദേശം വന്നതോടെ ഇക്കാര്യത്തിൽ ആശയക്കുഴപ്പമാണ്. ഇതോടെ ഏഴുദിവസം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങാമെന്ന പ്രവാസികളുടെ പ്രതീക്ഷക്ക് മങ്ങലേറ്റു.
കേന്ദ്ര നിർേദശമുണ്ടെങ്കിലും സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സർക്കാർ കേന്ദ്രത്തിൽ നിരീക്ഷണം ഏഴുദിവസം മതിയെന്ന് മുഖ്യമന്ത്രി ഉൾെപ്പടെ ആവർത്തിക്കുന്നു. എങ്കിലും 10 ദിവസം കഴിഞ്ഞിട്ടും ആർക്കും കോവിഡ് കെയർ സെൻററിൽനിന്ന് മടങ്ങാനായില്ല. ഒരിളവും ഇക്കാര്യത്തിൽ വേണ്ടെന്നാണ് കേന്ദ്രം നിർേദശിച്ചിരിക്കുന്നത്. മറ്റ് ഉത്തരെവാന്നും താെഴത്തട്ടിൽ ലഭിച്ചിട്ടില്ലാത്തതിനാൽ 14 ദിവസം തുടരണം എന്നുതന്നെയാണ് ജില്ല മെഡിക്കൽ ഒാഫിസർമാരും പറയുന്നത്.
ഈ മാസം ഏഴിനാണ് ആദ്യ വിമാനങ്ങൾ കേരളത്തിൽ എത്തിയത്. നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളങ്ങളിൽ ഇറങ്ങിയവർക്ക് ഏഴ് ദിവസമാണെങ്കിൽ 14ന് ഇവരുടെ നിരീക്ഷണം കഴിഞ്ഞു. എന്നാൽ, സാമ്പിൾ ശേഖരിക്കുകയോ വീട്ടിലേക്ക് മടക്കുകയോ ചെയ്തില്ല. ദുബൈ, അബൂദബി എന്നിവിടങ്ങളിൽനിന്നായി 333 പേരാണ് ആദ്യ രണ്ട് വിമാനത്തിൽ എത്തിയത്. ഇതിൽ രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലേക്കും ഗർഭിണികൾ, കുട്ടികൾ, മുതിർന്നവർ എന്നിവരെ വീട്ടിൽ നിരീക്ഷണത്തിനും അയച്ചു. മറ്റുള്ളവരാണ് സർക്കാർ കേന്ദ്രത്തിലുള്ളത്. സംസ്ഥാനത്തിെൻറ വിവിധ ജില്ലകളിെല കോവിഡ് നിരീക്ഷണകേന്ദ്രത്തിൽ ഇവർ ഇപ്പോഴും തുടരുകയാണ്.
കോവിഡ് കെയർ സെൻററിലെ നിരീക്ഷണം ഏഴുദിവസം മതിയെന്ന നിലപാടിൽ സംസ്ഥാന സർക്കാർ ഉറച്ചുനിൽക്കുമ്പോഴും എന്തുകൊണ്ട് ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നില്ലെന്ന ചോദ്യം ഉയരുന്നുണ്ട്. ഇളവുകൾ നൽകി ഈ മാസം 31 വരെ ലോക്ഡൗൺ നീട്ടിയതോടെ വിദേശ മലയാളികളുടെ ക്വാറൻറീനിലടക്കം പുതിയ മാർഗനിർേദശം വരുമോയെന്ന് കാക്കുകയാണ് നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസി മലയാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.