ബാ​ഹു​ലേ​യ​ൻ

കുപ്രസിദ്ധ മോഷ്‌ടാവ് ബാഹുലേയൻ തമിഴ്‌നാട്ടിൽ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ മോ​ഷ​ണ പ​ര​മ്പ​ര​ക്കു ശേ​ഷം പൊ​ലീ​നെ വെ​ട്ടി​ച്ച് ഒ​ളി​വി​ൽ പോ​യ കു​പ്ര​സി​ദ്ധ മോ​ഷ്‌​ടാ​വ് ബാ​ഹു​ലേ​യ​ൻ ത​മി​ഴ്‌​നാ​ട്ടി​ൽ പി​ടി​യി​ൽ. പ്ര​തി​യെ വ​ഞ്ചി​യൂ​ർ പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച് അ​റ​സ്‌​റ്റ് രേ​ഖ​പ്പെ​ടു​ത്തി. ന​ഗ​ര​ത്തി​ലെ എ​ട്ട്​ മോ​ഷ​ണ​ക്കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്ത് അ​ടു​ത്തി​ടെ ന​ട​ന്ന 23 മോ​ഷ​ണ​ക്കേ​സു​ക​ളി​ലും ഇ​യാ​ൾ​ക്ക്​ പ​ങ്കു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. വ​ഞ്ചി​യൂ​ർ, പേ​ട്ട, മെ​ഡി​ക്ക​ൽ കോ​ള​ജ്, മ​ണ്ണ​ന്ത​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ടു​ത്തി​ടെ ന​ട​ന്ന മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യെ ചോ​ദ്യം ചെ​യ്‌​തു​വ​രി​ക​യാ​ണ്.

വ​ഞ്ചി​യൂ​രി​ൽ മോ​ഷ​ണം ന​ട​ന്ന വീ​ടി​നു സ​മീ​പ​ത്തു നി​ന്ന്​ ല​ഭി​ച്ച സി.​സി ടി.​വി ദൃ​ശ്യ​ത്തി​ൽ നി​ന്നാ​ണ് മോ​ഷ്‌​ടാ​വ് ബാ​ഹു​ലേ​യ​നാ​ണെ​ന്ന് പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്. ബൈ​ക്കി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി മോ​ഷ​ണം ന​ട​ത്തി​യ ബാ​ഹു​ലേ​യ​ൻ തി​രി​ച്ചു​പോ​കും വ​ഴി ഹെ​ൽ​മ​റ്റ് ത​ല​യി​ൽ നി​ന്ന്​ മാ​റ്റു​ന്ന​തി​ന്‍റെ ദൃ​ശ്യ​മാ​ണ് പൊ​ലീ​സി​ന് ല​ഭി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വീ​ടു​ക​ളി​ലും ആ​ന​യ​റ​യി​ലെ ക​ള്ളു​ഷാ​പ്പി​ലും മോ​ഷ​ണം ന​ട​ത്തി​യ​ത് ബാ​ഹു​ലേ​യ​നാ​ണെ​ന്നാ​ണ് പൊ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. മൂ​ന്നു ദി​വ​സം തു​ട​ർ​ച്ച​യാ​യി മോ​ഷ​ണം ന​ട​ത്തി​യ ശേ​ഷം ത​മി​ഴ്നാ​ട്ടി​ൽ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Notorious thief Bahuleyan arrested in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.