പിതാവിനൊപ്പം ഗുഡ്സ് ഓട്ടോയിൽ യാത്രചെയ്യവേ റോഡിലേക്ക് തെറിച്ചുവീണു; ആറു വയസുകാരന് ദാരുണാന്ത്യം

കൂറ്റനാട്: പിതാവിനൊപ്പം ഗുഡ്സ് ഓട്ടോയിൽ യാത്ര ചെയ്യവേ റോഡിലേക്ക് തെറിച്ചുവീണ ആറു വയസ്സകാരൻ, അതേ വാഹനത്തിന്‍റെ പിൻചക്രം കയറിയിറങ്ങി മരിച്ചു. പാലക്കാട് ജില്ലയിലെ ചാലിശ്ശേരി ആലിക്കര സ്വദേശി പുത്തൻപീടികയിൽ ഫനീഫിന്‍റെ മകൻ മുഹമ്മദ് ഹൈസിനാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് അപകടം. ഗുഡ്സ് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോൾ ഡോർ തുറന്ന് ഹൈസിൻ പുറത്തേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവാണ് ഓട്ടോ ഓടിച്ചിരുന്നത്. ചാലിശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

ഹനീഫ ഡ്രൈവറാണ്. വീട്ടമ്മയായ ഹസീനയാണ് മാതാവ്. ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ഹിസാനയും ചാലിശ്ശേരി ജി.എൽ.പി സ്കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർഥിനിയായ ഹസ്നയും സഹോദരിമാരാണ്.

Tags:    
News Summary - Six-year-old boy dies after falling while riding goods auto with father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.