വിജിലന്‍സ് ആസ്ഥാനത്തെ നോട്ടീസ്: നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്

കോട്ടയം: ഹൈകോടതി പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് വിജിലന്‍സ് ആസ്ഥാനത്ത് ‘വന്‍കിട അഴിമതി പരാതികള്‍ സ്വീകരിക്കില്ളെന്ന്’ നോട്ടീസ് പതിച്ച സംഭവം ഗൗരവമായി കണ്ട് നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനം. വിജിലന്‍സിനെതിരെ കോടതികളും ഭരണ-പ്രതിപക്ഷ  രാഷ്ട്രീയനേതൃത്വവും നിരന്തരം ആക്ഷേപം ഉന്നയിക്കുന്ന സാഹചര്യത്തില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരില്‍നിന്നുതന്നെ പ്രകോപനപരമായ പ്രവൃത്തി ഉണ്ടായത് അംഗീകരിക്കില്ളെന്നും ആഭ്യന്തരവകുപ്പ് ഉന്നതര്‍ ചൂണ്ടിക്കാട്ടി.

കോടതി പരാമര്‍ശത്തത്തെുടര്‍ന്ന് കഴിഞ്ഞദിവസം പരാതികളുമായി വിജിലന്‍സ് ആസ്ഥാനത്തത്തെിയവരെപോലും നിരാശയോടെ മടക്കിയയച്ചതും ചിലരോട് പരുഷമായി പ്രതികരിച്ചതും വിമര്‍ശനത്തിന് ഇടയാക്കി. ഇ-മെയിലില്‍ വന്ന പരാതികളും എടുത്തില്ല. ഇതെല്ലാം ഡയറക്ടറുടെ നിര്‍ദേശപ്രകാരമായിരുന്നെന്നതും ആഭ്യന്തര വകുപ്പിനെ ചൊടിപ്പിച്ചു.

കോടതി പരാമര്‍ശത്തിനെതിരെ ഇത്തരത്തില്‍ ഒരുവകുപ്പ് പ്രതികരിക്കാന്‍ പാടില്ളെന്നായിരുന്നു സര്‍ക്കാറിന്‍െറയും നിലപാട്. ഇത്തരം നടപടി സര്‍ക്കാര്‍ വകുപ്പില്‍ ആദ്യമായാണെന്ന് പൊലീസ് ഉന്നതരും ചൂണ്ടിക്കാട്ടുന്നു. വിജിലന്‍സിനെ മുഖ്യമന്ത്രിയും കൈവിടുന്നതിന്‍െറ സൂചനകളാണ് പുറത്തുവരുന്നത്. വിജിലന്‍സിനെചൊല്ലി ഉന്നത ഉദ്യോഗസ്ഥതലത്തില്‍ നിലനില്‍ക്കുന്ന ഭിന്നതകളും ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥരുടെ അതൃപ്തിയും പരിഹരിക്കാന്‍ നടപടികളും ഇതോടൊപ്പം ഉണ്ടായേക്കും. സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തി ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ടും കൈമാറി. എന്നാല്‍, നിയമസഭ തുടങ്ങിയതിനാല്‍ ഇക്കാര്യത്തില്‍ തിടുക്കത്തില്‍ നടപടി വേണ്ടെന്നാണ് തീരുമാനം.

നോട്ടീസിനെക്കുറിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനോടും ആഭ്യന്തരവകുപ്പ് റിപ്പോര്‍ട്ട് തേടി. നോട്ടീസ് പതിച്ച സാഹചര്യത്തെക്കുറിച്ച് വിജിലന്‍സ് ഡി.ജി.പി വകുപ്പ് സെക്രട്ടറിക്ക് വാക്കാല്‍ മറുപടിയും നല്‍കിയെന്നാണ് വിവരം. ഇതിനോട് ആഭ്യന്തര വകുപ്പിന്‍െറ പ്രതികരണം തൃപ്തികരമല്ളെന്നാണ് സൂചന. ഹൈകോടതി വിധി വന്നയുടനെയുള്ള നോട്ടീസ് കോടതിയോടുള്ള അവഹേളനമാണെന്നാണ് ആഭ്യന്തരവകുപ്പിന്‍െറയും നിഗമനം.

 

Tags:    
News Summary - notice at vigilance office:home dpt.get starts action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.