കണ്ണൂർ: സംസ്ഥാന പൊലീസ് മേധാവി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് പി. ജയരാജന്‍. റവഡ ചന്ദ്രശേഖറിനെ നിയമിച്ച മന്ത്രി സഭാ തീരുമാനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും പി. ജയരാജന്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് പറഞ്ഞ നിലപാട് ആവര്‍ത്തിക്കുന്നുവെന്നും അതില്‍ കൂടുതല്‍ ഒന്നും പ്രതികരിക്കാനില്ലെന്നും പി. ജയരാജന്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തെ കുറിച്ച് വിശദീകരിക്കേണ്ടത് സര്‍ക്കാരാണ് എന്നതാണ് ഉദ്ദേശിച്ചത്. സര്‍ക്കാര്‍ തീരുമാനം എടുക്കാൻ പാര്‍ട്ടി നിര്‍ദേശിക്കണ്ടതല്ലെന്നും പി. ജയരാജന്‍ വ്യക്തമാക്കി.
താൻ വാർത്താസമ്മേളനമൊന്നും വിളിച്ചിട്ടില്ല. പാലക്കാട് മാധ്യമസുഹൃത്തുക്കൾ വന്ന് കണ്ടപ്പോഴാണ് പുതിയ ഡി.ജി.പിയായി റവഡ ചന്ദ്രശേഖറിനെ നിശ്ചയിച്ച കാര്യം അറിഞ്ഞത്. തന്റെ പ്രതികരണം ഇന്ന് ഫേസ്ബുക്കിൽ ഇടുന്നുണ്ട്. അത് കേട്ടാൽ ആർക്കും വേറെ സംശയമുണ്ടാകില്ല. മന്ത്രിസഭാ തീരുമാനത്തെ അനുകൂലിച്ചാണ് പറഞ്ഞിട്ടുള്ളത്. ചില മാധ്യമങ്ങൾ അനുകൂലിച്ചെന്ന് പറഞ്ഞ് കൊടുത്തപ്പോൾ ജയരാജൻ കൂത്തുപറമ്പ് വെടിവെപ്പ് ചർച്ചയാക്കി എന്നും വാർത്ത കൊടുത്തു. അവരുടെ താത്പര്യം തനിക്ക് അപ്പോഴേ മനസിലായെന്നും ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.