തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നിഷ ​ജോസ്​ കെ. മാണി VIDEO

കോട്ടയം:​ േലാക്​സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന്​ ജോസ്​ കെ. മാണി എം.പിയുടെ ഭാര്യ നിഷ ജോസ്​ െക. മാണി. ക ോട്ടയം സീറ്റിൽ നിഷ മത്സരിക്കുമെന്ന പ്രചാരണം ​ശക്തമായിരിക്കെയാണ്​ ഇൗ പ്രതികരണം​. മത്സരിക്കാൻ പാര്‍ട്ടിയില് ‍ ചുണക്കുട്ടന്മാര്‍ ഏറെയുണ്ടെന്നും അവർ മാധ്യമങ്ങളോട്​ പറഞ്ഞു. ലോക്​സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത്​ മത്സരിക്കുമെന്ന രീതിയില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്​.

ത​​െൻറ പ്രവര്‍ത്തന മേഖല സാമൂഹിക സേവനമാണ്. അതിനു രാഷ്​ട്രീയം മാത്രമല്ല ഉള്ളത്. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ എന്നും അണികള്‍ക്കൊപ്പമുണ്ടാകും. ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും പിന്തുണയുണ്ടാകുമെന്ന് ഉറപ്പാണ്. പക്ഷേ, രാഷ്​ട്രീയ രംഗത്തേക്ക്​ ഇല്ല. കോട്ടയത്ത്​ ആരാകും സ്ഥാനാർഥിയെന്നതെല്ലാം തീരുമാനിക്കുന്നതിനു പാര്‍ട്ടി നേതൃത്വമുണ്ടെന്നും നിഷ പറഞ്ഞു.

Full View
Tags:    
News Summary - not contesting loksabha election said NIsha Jose K Mani -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT