കോട്ടയം: ഗവര്‍ണറുടെ സന്ദർശനത്തിനിടെ എം.ജി സര്‍വകലാശാലയിെല ഗവേഷക വിദ്യാർഥിന ിയെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപണം . തന്നെ ഗവേഷണം നടത്താന്‍ അനുവദിക്കുന്നില്ലെന്ന കാര്യം ഗവര്‍ണര്‍ അറിയാതിരിക്കാൻ വി. സിയും പൊലീസും ചേര്‍ന്ന് നടത്തിയ നാടകമാണ് കഴിഞ്ഞ ദിവസം സർവകലാശാലയിൽ അരങ്ങേറിയതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗവേഷക വിദ്യാർഥിനി ദീപ പി. മോഹന്‍ പറഞ്ഞു.
2014ലാണ് ഗവേഷണം തുടങ്ങിയത്. എന്നാൽ, ഇതുവരെ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ലാബില്പോലും കയറാന്‍ അനുമതി നല്‍കുന്നില്ലെന്നും ദീപ പറയുന്നു. ഗവേഷണം നടത്തുന്ന നാനോ ടെക്നോളജി വിഭാഗത്തിലെ ഡയറക്ടര്‍ ഡോ. നന്ദകുമാറിനും വൈസ് ചാൻസലർ ഡോ. സാബു തോമസിനും എതിരെ ദീപ നേരേത്ത പരാതി നൽകിയിരുന്നു. പരാതിയിൽ സർവകലാശാലയും അന്വേഷണം നടത്തി. പൊലീസിനും പരാതി നൽകിയിരുന്നു.
എന്നിട്ടും തുടർ നടപടി ഒന്നും ഉണ്ടായില്ല. കോട്ടയം സെഷൻസ് കോടതിയിൽ കേസ് നിലവിലുണ്ടെന്നും ദീപ അറിയിച്ചു. ഇരുവരും ജാതിവിവേചനം കാണിക്കുന്നുവെന്ന് കാട്ടിയാണ് പരാതി. പരാതികള്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ എത്താതിരിക്കാന്‍ വി.സി പൊലീസിനെ ഉപയോഗിെച്ചന്നും ദീപ ആരോപിച്ചു.അതേസമയം, ദീപയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വി.സി ഡോ. സാബു േതാമസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ഗവേഷണത്തിനുള്ള എല്ലാസൗകര്യവും ഒരുക്കിയിട്ടും അതൊന്നും പ്രയോജനപ്പെടുത്തുന്നില്ല. ഗൗരവമുള്ള വിഷയമാണ് ഗവേഷണം നടത്തുന്നത്. എന്നിട്ടും ലാബ്-ലൈബ്രറി സംവിധാനങ്ങളും ഉപയോഗിക്കുന്നില്ല. രാപകൽ വർക്ക് ചെയ്താൽപോലും പൂർത്തിയാക്കാൻ പാടുപെടുന്ന വിഷയമാണ്. എല്ലാസൗകര്യവും ഒരുക്കിയിട്ടും അത് പ്രയോജനപ്പെടുത്താതെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും വൈസ് ചാൻസലർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.