Posted On
date_range Updated On
date_range വിമര്‍ശനത്തിന് അതീതനല്ല; തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും ആര്‍ക്കും വിമര്‍ശിക്കാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഘടനാപരമായ കാര്യങ്ങളെ കുറിച്ച് താന്‍ സംസാരിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ അത് തിരുത്തും. അല്ലെങ്കില്‍ ബോധ്യപ്പെടുത്തും. തിരുത്തല്‍ നടപടിക്രമത്തിന്റെ ഭാഗമായാണ് ഇന്നലത്തെ പരിപാടിയില്‍ നിന്നും മാറി നിന്നത്.
സംഘടനാപരമായ കാര്യങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിഷമമുണ്ടാക്കുന്ന ഒരു പരാമര്‍ശവും തന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.