തിരുവനന്തപുരം: പ്രവാസി മലയാളികൾക്കായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച തിരിച്ചറിയൽ കാർഡുകൾ ജനപ്രിയമാകുന്നു. 2008ല്‍ ആരംഭിച്ച നോര്‍ക്ക റൂട്ട്സ് പ്രവാസി ഐ.ഡി കാര്‍ഡ് 8,51,801 പേർ സ്വന്തമാക്കി. 10,257 വിദ്യാര്‍ഥികള്‍ സ്റ്റുഡന്റ് ഐ.ഡി കാര്‍ഡും 34,450 പ്രവാസി കേരളീയര്‍ എൻ.ആർ.കെ ഐ.ഡി കാര്‍ഡും എടുത്തു. ലോകത്തെ 181 രാജ്യങ്ങളിലെ പ്രവാസി കേരളീയരെ കണ്ടെത്താനും വിവരശേഖരണത്തിനുമായാണ് പദ്ധതി നടപ്പാക്കിയത്.
എല്ലാ കാര്‍ഡുടമകൾക്കും അപകടമരണത്തിന് അഞ്ച് ലക്ഷം രൂപയും അപകടംമൂലമുള്ള അംഗവൈകല്യങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. www.norkaroots.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഫോൺ: 0471 2770543,528. ടോൾഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയില്‍നിന്ന്) +91-8802 012 345 (വിദേശത്തുനിന്ന്, മിസ്സ്ഡ് കോള്‍ സർവിസ്).
വിദേശത്ത് ആറു മാസത്തിലധികം ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന പ്രവാസികള്‍ക്ക് അംഗമാകാം. പ്രായം: 18-70. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം ലഭിക്കാനും ഇന്ത്യയിലെ മെഡിക്കല്‍ കോഴ്സുകളിലെ എൻ.ആർ.ഐ സീറ്റിലേക്കുള്ള പ്രവേശനത്തിന് സ്പോണ്‍സറുടെ തിരിച്ചറിയല്‍ രേഖയായും കാർഡ് പ്രയോജനപ്പെടുത്താം. കാലാവധി മൂന്ന് വര്‍ഷം. അപേക്ഷാഫീസ് 408 രൂപ.
വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാര്‍ഥികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡാണിത്. 2020 ഏപ്രിലിൽ നിലവില്‍വന്നു. വിദേശപഠനത്തിന് പ്രവേശന നടപടി പൂര്‍ത്തിയാക്കിയ മലയാളി വിദ്യാര്‍ഥികള്‍ക്കും വിദേശത്ത് പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 18 വയസ്സ് പൂര്‍ത്തിയാകണം. കാലാവധി മൂന്ന് വര്‍ഷം. ഫീസ് 408 രൂപ.
രണ്ടുവര്‍ഷമായി മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന കേരളീയരായ പ്രവാസികള്‍ക്ക് അപേക്ഷിക്കാം. പ്രായം: 18-70. കാലാവധി മൂന്ന് വര്‍ഷം. ഫീസ് 408 രൂപ.
വിദേശ രാജ്യത്തോ, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലോ ആറ് മാസത്തില്‍ കൂടുതല്‍ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 വയസ്സായ പ്രവാസികള്‍ക്ക് നോര്‍ക്ക പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പോളിസിക്ക് അപേക്ഷിക്കാം. പ്രായം: 18-60. അപേക്ഷാഫീസ് 661 രൂപ.
കാലാവധി ഒരു വര്‍ഷം. പോളിസി ഉടമകള്‍ക്ക് 13 ഗുരുതര രോഗങ്ങള്‍ക്ക് ഒരുലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. അപകടമരണത്തിന് മൂന്ന് ലക്ഷം രൂപ വരെയും അപകടം മൂലമുള്ള സ്ഥിരമോ ഭാഗികമോ ആയ അംഗവൈകല്യങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെയും പരിരക്ഷ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.