മൂന്നു കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

മൂവാറ്റുപുഴ: മൂന്നു കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. അസം റുപ്പാഹിഹട്ട് പച്ചിംസിംഗിമാരിയിൽ ഫരിദുൽ ഇസ്ലാം (24), റുപ്പാഹിഹട്ട് പച്ചിംസിംഗിമാരിയിൽ ഹൊബിബുർ റഹ്മാൻ (29) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്.

തിങ്കളാഴ്ച രാത്രി 10.30ഓടെ മൂവാറ്റുപുഴ പേഴക്കപ്പിള്ളിയിലെ സബ്‌സ്റ്റേഷൻ പടിയിലുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തു നിന്നാണ് ഇവരെ പിടികൂടിയത്. മൂവാറ്റുപുഴ സി.ഐ പി.എം ബൈജുവിന്‍റെ നേതൃത്വത്തിലുള്ള സബ് ഡിവിഷൻ ലഹരി വിരുദ്ധ സ്‌ക്വാർഡ് ആണ് തിരച്ചിൽ നടത്തിയത്.

സംഘത്തിൽ എസ്.ഐ മാഹിൻ സലീം, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി.സി ജയകുമാർ, സീനിയർ സി.പി.ഒമാരായ അനസ് കെ.എ, ബിബിൽ മോഹൻ, കെ.എ ഷിഹാബ്, ഷിബു പി.എ, ജമാൽ വി.എം, അബ്ദുൽ റഹ്മാൻ കെ.എം, ദനേഷ് ബി. നായർ ഉണ്ടായിരുന്നു.

Tags:    
News Summary - Non-state workers arrested with three kilos of ganja in Muvattupuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.