കിള്ളി മെഡിസിറ്റി ജങ്ഷനില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ പാര്‍ക്കിങ്
കിള്ളിയിൽ അനധികൃത പാർക്കിങ്; അപകടം വർധിക്കുന്നു
കാട്ടാക്കട: കിള്ളി മെഡിസിറ്റി ജങ്ഷനില്‍ ആംബുലന്‍സ് ഉള്‍പ്പെടെ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് അപകടത്തിന് ഇടയാക്കുന്നു. നടപ്പാതയും റോഡും കൈയേറിയാണ് പാര്‍ക്കിങ്ങ്. ആശുപത്രിയില്‍നിന്ന് കാട്ടാക്കട ഭാഗത്തേക്ക് പോകേണ്ട വാഹനയാത്രക്കാരും കാൽനടയാത്രികരും ബുദ്ധിമുട്ടുന്നു.
കിള്ളി ജങ്ഷനില്‍നിന്ന് തൂങ്ങാംപാറ- പൊന്നറ ഭാഗങ്ങളിലേക്ക് പോകുന്ന റോഡുകളിലെ വാഹന പാര്‍ക്കിങ്ങും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി ഉയര്‍ന്നു. കഷ്ടിച്ച് ഒരു വാഹനത്തിന് പോകാന്‍ തക്ക വീതിയുള്ള പൊന്നറ റോഡില്‍ ഓട്ടോറിക്ഷകളുടെ പാര്‍ക്കിങ് സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെ യാത്രക്ക് പ്രയാസമുണ്ടാക്കുന്നു.
പ്രവേശന റോഡിന് മുന്നിലായി നിരനിരയായി വാഹനങ്ങള്‍ നിർത്തിയിടുന്നത് കാരണം പലപ്പോഴും സ്കൂള്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. പാര്‍ക്കിങ് നിയന്ത്രിക്കാന്‍ അടയന്തിര ഇടപെടല്‍ വേണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.