കാസർകോട്: ജില്ലയെ ഭീതിയുടെ കുരുക്കിലേക്ക് നയിക്കുന്ന വിധം കോവിഡ്–19 ബാധിതരുടെ എണ്ണം 81ലേക്ക് ഉയർന്നെങ്കിലും സാമൂഹിക വ്യാപന ലക്ഷണമല്ലെന്ന് ആരോഗ്യ വകുപ്പ്. എല്ലാം നേരിട്ടുള്ള സമ്പർക്കം വഴിയാണ് പകർന്നത്. ഒരാൾക്ക് രോഗം വന്നത് എങ്ങനെയെന്ന് വ്യക്തമല്ല എന്ന റിപ്പോർട്ടിലേക്ക് കാര്യം നീങ്ങുേമ്പാഴാണ് കോവിഡ്–19 കൈവിട്ടുപോകുന്നത്.
മാർച്ച് 10ന് ശേഷം വിദേശത്തുനിന്ന്, പ്രത്യേകിച്ച് ദുബൈയിലെ നായിഫ് മേഖലയിൽനിന്ന് വന്നവരും അവരുമായി സമ്പർക്കത്തിലേർപ്പെട്ട കുടുംബാംഗങ്ങളും അവരെ കൊണ്ടുവന്ന ടാക്സി ഡ്രൈവർമാരുമാണ് ഇപ്പോൾ പോസിറ്റിവ് ആയത്. നേരിട്ടുള്ള സമ്പർക്കമാണ് എന്നാണ് ഇവരുടെ റൂട്ട്മാപ്പിൽനിന്ന് വ്യക്തമായത്.
200 വരെ കേസുകൾ ഇൗ രീതിയിൽ ഉയർന്നേക്കാം. ചൈനയിൽ പൊട്ടിപ്പുറെപ്പട്ടപ്പോൾതന്നെ കാസർകോട് ജില്ലയിൽ കൊറോണ എത്തിയിരുന്നു. സംസ്ഥാനത്തെ മൂന്നാമത്തെ രോഗബാധിതൻ കാഞ്ഞങ്ങാട്ടായിരുന്നു. ഫെബ്രുവരി മൂന്നിന് വുഹാനിൽനിന്നുമെത്തിയ വിദ്യാർഥിക്കായിരുന്നു രോഗം. എന്നാൽ, ഇയാളിൽനിന്ന് ആർക്കും പകർന്നില്ല. അതിജാഗ്രതയോടെ ആരോഗ്യ വകുപ്പ് പിടിച്ചുകെട്ടി. വിദ്യാർഥി ആശുപത്രി വിട്ടു.
എന്നാൽ, മാർച്ച് ഒമ്പത് മുതൽ ദുബൈയിൽനിന്ന് ആളുകൾ എത്താൻ തുടങ്ങിയതോടെ ചിത്രം മാറി. നേരിടാൻ ജില്ലയിൽ വലിയ ഒരുക്കം തുടങ്ങി. വിദേശത്തുനിന്ന് വരുന്നവരോട് വീട്ടിൽ െഎസോലേഷനിൽ കഴിയാൻ ആവശ്യപ്പെട്ടു. ലക്ഷണങ്ങൾ ഉണ്ടായവരുടെ സ്രവ പരിശോധനയോടെ എണ്ണം വർധിച്ചുതുടങ്ങി. അപ്പോഴേക്കും ധാരാളം പേർ എത്തിയിരുന്നു. ഇവരെ വിമാനത്താവളത്തിൽനിന്ന് നേരിട്ട് െഎസോലേഷൻ വാർഡിലേക്ക് കൊണ്ടുപോകുന്നതിനുപകരം വീടുകളിൽ ഏകാന്തവാസത്തിന് ഉപദേശിച്ചു വിട്ടു. വീട്ടിലെത്തിയവർ തങ്ങൾക്ക് കോവിഡുണ്ടാവില്ല എന്നു കരുതി കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുമായി സമ്പർക്കത്തിലായി. മാർച്ച് 23 വരെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 19 ആയിരുന്നു. ഒരാഴ്ചക്കാലത്തെ സ്രവ പരിശോധനയുടെ ഫലം വന്നപ്പോൾ ഒറ്റയടിക്ക് 19 എണ്ണം കൂടി 38 ആയി. ഇവരുടെ എല്ലാവരുടെയും സഞ്ചാരപാത പരിശോധിച്ചപ്പോഴും നേരിട്ടുള്ള സമ്പർക്കത്തിൽ പകർന്നതാണെന്ന് വ്യക്തമായി. അന്ന് 202 പേരുടെ ഫലം വരാനിരിക്കെയാണ് 38 കോവിഡ് ബാധിതരുണ്ടായത്. അടുത്ത ദിവസം കലക്ടർ നടത്തിയ വാർത്തസമ്മേളനത്തിൽ 77 പേരുടെ ഫലം നിർണായകമാണ് എന്നും പറഞ്ഞിരുന്നു. അതിലാണ് വെള്ളിയാഴ്ച 34 പേർ ഒറ്റയടിക്ക് രോഗബാധിതരാണെന്ന് സ്ഥിരീകരിച്ചത്. ഇനി 308 പേരുടെ ഫലം വരാനുണ്ട്. 6085 േപർ നിരീക്ഷണത്തിലുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.