representative image

ടെൻഡറില്ല; കേരള സര്‍ക്കാറിന്‍റെ ഹെലികോപ്ടർ കരാർ ചിപ്സനുതന്നെ

തിരുവനന്തപുരം: കേരള സര്‍ക്കാറിന്‍റെ ഹെലികോപ്ടര്‍ വാടക കരാര്‍ ചിപ്സൻ ഏവിയേഷൻ കമ്പനിക്കുതന്നെ നൽകും. ഇതിനായി പുതിയ ടെൻഡർ വിളിക്കില്ല. കഴിഞ്ഞവർഷം ടെൻഡർ ലഭിച്ച ചിപ്സനുതന്നെ കരാർ നൽകാൻ കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചതായാണ് വിവരം.

20 മണിക്കൂറിന് 80 ലക്ഷമാണ് ടെൻഡറിൽ കമ്പനി ക്വോട്ട് ചെയ്തിരുന്നത്. സർക്കാറുമായുള്ള തുടർ ചർച്ചയിൽ 25 മണിക്കൂർ 80 ലക്ഷത്തിന് നൽകാമെന്ന് കമ്പനി സമ്മതിച്ചു.അടുത്ത ഓരോ മണിക്കൂറിനും 90,000 രൂപ വീതം നല്‍കണം. ഇതു സർക്കാർ അംഗീകരിച്ചതായാണ് അറിയുന്നത്.

ആറ് സീറ്റുള്ള ഹെലികോപ്ടര്‍ മൂന്നു വർഷത്തേക്കാണ് വാടകക്കെടുക്കുന്നത്. രോഗികളെ കൊണ്ടുപോകാനും അവയവദാനത്തിനുമായിരിക്കും ആദ്യ പരിഗണന. വി.ഐ.പി യാത്ര, ദുരന്ത നിവാരണം, മാവോവാദി വേട്ട എന്നിവക്കും ഉപയോഗിക്കും. പൊതുമേഖല സ്ഥാപനവും സേവനദാതാവുമായ പവൻ ഹൻസ് ലിമിറ്റഡുമായാണ് ആദ്യം 1.60 കോടിക്ക് കരാറിൽ ഏർപ്പെട്ടിരുന്നത്. 

Tags:    
News Summary - No tender; The helicopter contract is for Chipson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.