Posted On
date_range Updated On
date_range സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകളിൽ തീരുമാനമായില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മന്ത്രിസഭ യോഗം സംതൃപ്തി രേഖപ്പെടുത്തി. കാ സർകോട്ടെ സ്ഥിതി നിലവിൽ ആശ്വാസകരമാണ്.
അതേസമയം ലോക്ഡൗൺ ഇളവുകളിൽ തീരുമാനങ്ങളൊന്നും ആയിട്ടില്ല. കേന്ദ്രത്തിെൻറ നിർദേശമനുസരിച്ചേ മാറ്റങ്ങൾ കൊണ്ടുവരൂ. ജില്ല വിട്ടുള്ള യാത്രകൾക്ക് കൂടുതൽ നിയന്ത്രണം വേണം. ജാഗ്രതയിൽ വിട്ടുവീഴ്ച ഉണ്ടാകാൻ പാടില്ലെന്നും യോഗം അറിയിച്ചു. ബുധനാഴ്ച വീണ്ടും മന്ത്രിസഭ യോഗം ചേരും.
ഏപ്രിൽ 14നാണ് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാലയളവ് തീരുകയുള്ളൂ. എന്നാൽ, ചില വിട്ടുവീഴ്ചകളോടെ രണ്ടാഴ്ച കൂടി നീട്ടുമെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരോടുള്ള വീഡിയോ കോൺഫറൻസിൽ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.