കൊച്ചി: ശബരിമലയിലെ സാഹചര്യം മാറിയിട്ടുണ്ടെന്നും നിലവില്‍ പ്രശ്‌നങ്ങളില്ലെന്നും ഹൈകോടതി. നേരത്തേയുണ്ടായ പ ്രത്യേക സാഹചര്യത്തിലായിരുന്നു നിയന്ത്രണം. ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും ശബരിമലയിൽ പ്രതിഷേധങ്ങള് ഉണ്ടാവരുതെന്ന് മാത്രമാണ് കോടതിയുടെ ആഗ്രഹമെന്ന് ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോൻ, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വാക്കാൽ വ്യക്തമാക്കി. ശബരിമല ദർശനത്തിനെത്തിയ തങ്ങളെ ബി.ജെ.പി പ്രവർത്തകരാണെന്ന പേരിൽ തടഞ്ഞെന്നാരോപിച്ച് കൊടകര സ്വദേശികളായ കെ.വി. വിബിന്‍ അടക്കം മൂന്നുപേർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ശബരിമല ദർശനത്തിന് തിരിച്ച 35 പേരടങ്ങുന്ന സംഘത്തെ കഴിഞ്ഞ മാസം 29ന് പമ്പയില്‍ പൊലീസ് തടയുകയായിരുന്നെന്ന് ഹരജിയിൽ പറയുന്നു. വാഹനം തടഞ്ഞ് ആർ.എസ്.എസുകാരുണ്ടോയെന്ന് ചോദിച്ചപ്പോൾ ഹരജിക്കാരായ തങ്ങൾ ഉണ്ടെന്ന് മറുപടി നൽകി. മറ്റുള്ളവരെ പോകാൻ അനുവദിച്ച പൊലീസ് തങ്ങളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച ശേഷം ചില കടലാസുകളിൽ ഒപ്പുവെപ്പിച്ച് വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നെന്ന് ഹരജിയിൽ പറയുന്നു.
ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഒരു പാർട്ടി ഇറക്കിയ സര്ക്കുലറിെൻറ ഭാഗമായാണ് മൂന്നു പേരും മല കയറാനെത്തിയതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഒന്നാം ഹരജിക്കാരന്‍ ഏഴു ക്രിമിനല്‍ കേസുകളിലും മൂന്നാം ഹരജിക്കാരന്‍ രണ്ടു കേസുകളിലും പ്രതിയാണ്. മല കയറാനെന്ന പേരിലെത്തിയ ഇവർ പൊലീസിനോട് സഹകരിക്കാൻ തയാറായില്ല. ഇൗ സാഹചര്യത്തിലാണ് തടയേണ്ടിവന്നത്. ഇനി ഇവര്‍ക്ക് മല കയറുന്നതില്‍ തടസ്സങ്ങളില്ലെന്നും പൊലീസ് വ്യക്തമാക്കി. തുടർന്നാണ് ശബരിമലയില്‍ ഇപ്പോൾ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് നിരീക്ഷിച്ചത്. പൊലീസിെൻറ വിശദീകരണം രേഖപ്പെടുത്തിയ കോടതി തുടർന്ന് ഹരജി തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.