മാധ്യമപ്രവർത്തകർക്ക്​ ഐ.ഡി കാർഡ്​ കാണിച്ച്​ യാത്രചെയ്യാം; പൊലീസ്​ മേധാവിയുടെ ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ലോക്​ഡൗൺ നിയന്ത്രണങ്ങൾ ശക്​തമാക്കിയ സാഹചര്യത്തിൽ അന്തർജില്ല യാത്രകൾ നടത്തുന്ന മാധ്യമപ്രവർത്തകർ പൊലീസ് പാസ്​ എടുക്കണമെന്ന നിർദേശം ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.

മാധ്യമപ്രവർത്തകർക്ക്​ സ്​ഥാപനത്തിന്‍റെ ഐ.ഡി കാർഡ്​, ​പ്രസ്​ അക്രഡിറ്റേഷൻ കാർഡ്​, ​പ്രസ്​ ക്ലബ്​ ഐ.ഡി കാർഡ്​ എന്നിവ ഉപയോഗിച്ച്​ സംസ്​ഥാനത്ത്​ യാത്ര ചെയ്യാമെന്ന്​ സംസ്​ഥാന പൊലീസ്​ മേധാവി ഉത്തരവിറക്കി. മാധ്യമപ്രവർത്തകരുടെ യാത്രക്ക്​ പ്രത്യേക പാസ്​ ആവശ്യമില്ലെന്നാണ്​ ഉത്തരവിൽ പറയുന്നത്​​.​


ട്രിപ്പ്ൾ ലോക്​ഡൗണിലുള്ള ജില്ലകളിലൂടെ കടന്ന്​ യാത്രചെയ്യുന്നതിന്​ മാധ്യമപ്രവർത്തകർക്ക്​ പൊലീസ്​ പാസ്​ എടുക്കണമെന്ന്​ കഴിഞ്ഞ ശനിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ജില്ലകൾ കടന്ന്​ ദിവസവും ജോലിക്കെത്തുന്ന നിരവധി മാധ്യമപ്രവർത്തകർക്ക്​ ഇൗ നിർദേശം ഏറെ ബുദ്ധിമുട്ട്​ സൃഷ്​ടിച്ചു.

അവശ്യസേവന വിഭാഗത്തിൽ പെട്ടവർക്ക്​ തിരിച്ചറിയൽ കാർഡ്​ ഉപയോഗിച്ച്​ യാത്ര ചെയ്യാമെന്നിരിക്കേ മാധ്യമപ്രവർത്തകർക്ക്​ പൊലീസ്​ പാസ്​ നിഷ്​കർഷിക്കുന്നത്​ ഖേദകരമാണെന്ന്​ ചൂണ്ടിക്കാട്ടി കേരള പത്രപ്രവർത്തക യൂനിയൻ മുഖ്യമന്ത്രിക്ക്​ കത്തയച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ വിഷയത്തിൽ വ്യക്തത വരുത്തി പൊലീസ്​ മേധാവിയുടെ ഉത്തരവ്​.

Tags:    
News Summary - no police pass needed for journalists in kerala police chief's order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.