'ആപിന് ആരോ ആപ്പ് വെച്ചു'; ഡൽഹി വിദ്യാഭ്യാസ മാതൃക പഠിക്കാൻ കേരളത്തിൽ നിന്നാരേയും അയച്ചിട്ടില്ല -വി.ശിവൻകുട്ടി

തിരുവനന്തപുരം: ഡൽഹി വിദ്യാഭ്യാസ മാതൃക പഠിക്കാൻ കേരളത്തിൽ നിന്നും ഒരാളേയും അയച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ആം ആദ്മി പാർട്ടി എം.എൽ.എയുടെ പ്രസ്താവന തള്ളിയാണ് വിദ്യാഭ്യാസമന്ത്രിയുടെ ​ഫേസ്ബുക്ക് കുറിപ്പ്.

ആപ്പിന് ആരോ ആപ്പ് വച്ചതാണെന്ന് തോന്നുന്നു. ഡൽഹി മാതൃക പഠിക്കാൻ കേരളത്തിൽ നിന്നാരേയും അയച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കുറച്ചു ദിവസം മുമ്പ് കേരള മാതൃക പഠിക്കാൻ വന്ന ഡൽഹിക്കാർക്ക് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എ സ്വീകരിച്ചത് ആരെയാണെന്ന് അറിയാൻ താൽപര്യമുണ്ടെന്നും ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

ഡൽഹി മോഡൽ പഠിക്കാൻ കേരളത്തിന്റെ ഉദ്യോഗസ്ഥർ കൽക്കാജി സ്കൂൾ സന്ദർശിച്ചെന്ന് ആം ആദ്മി പാർട്ടി എം.എൽ.എ അതിഷിയാണ് ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ ഇക്കാര്യത്തിൽ വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിയുടെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തി. തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദിയുണ്ടെന്നും സി.ബി.എസ്.ഇ സ്കൂൾ ​അസോസിയേഷൻ ഉദ്യോഗസ്ഥരാണ് സന്ദർശനം നടത്തിയതെന്ന് ആം ആദ്മി പാർട്ടിയുടെ വിശദീകരണം.

Tags:    
News Summary - No one from Kerala has been sent to study the Delhi education model - V Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.