തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ മെഡിക്കൽ ഒാക്സിജെൻറയും ബെഡുകളുടെയും കാര്യത്തിൽ ആശങ്കക്ക് വകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുേമ്പാൾ ബെഡുകളും ഒാക്സിജൻ ബെഡുകളും വെൻറിലേറ്ററുകളും വർധിപ്പിക്കണം. അതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. കോവിഡ് വാക്സിൻ രണ്ടാം ഡോസ് മൂന്നുമാസം കഴിഞ്ഞ് എടുക്കുന്നത് ഗുണകരമെന്നാണ് പഠന റിപ്പോർട്ട്. സംസ്ഥാനത്ത് സ്റ്റോക്കുള്ള വാക്സിൻ രണ്ടാം ഡോസിനും ഒന്നാം ഡോസിനും അർഹതപ്പെട്ട, 80 വയസ്സിന് മുകളിലുള്ളവർക്ക് മുൻഗണന നൽകി നൽകും. 18-45 വയസ്സിലുള്ളവർക്കുള്ള വാക്സിൻ വിതരണം ലഭ്യതക്കനുസരിച്ചായിരിക്കും. 18-45 പ്രായപരിധിയിൽ മറ്റ് രോഗമുള്ളവർക്കാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ശ്വാസോച്ഛ്വാസനില പരിശോധിക്കാനുള്ള പൾസ് ഒാക്സിമീറ്റർ വില കൂട്ടി വിൽക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. ദുരന്തനിവാരണ നിയമപ്രകാരവും മഹാമാരി പ്രതിരോധ നിയമപ്രകാരവുമായിരിക്കും നടപടി. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും മൈക്രോഫിനാൻസ് സ്ഥാപനങ്ങളും കെണ്ടയ്ൻമെൻറ് സോണിൽ ഉൾപ്പെടെ പോയി പണം പിരിക്കുന്നത് തൽക്കാലം മാറ്റിവെക്കണം. നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ തുറക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: െഎ.എ.സ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി സംസ്ഥാനത്ത് ഒാക്സിജൻ വാർ റൂം സജ്ജമായി. ജില്ല തല വാർ റൂമുകളുടെ ഏകോപനത്തിനൊപ്പം സംസ്ഥാന തലത്തിൽ ഒാക്സിജൻ മാനേജ്മെൻറ് സംവിധാനമായും വാർ റൂം പ്രവർത്തിക്കും. വി. രതീഷൻ, ഡോ.ബി.എസ്.് തിരുമേനി, എസ്. ഹരികിഷോർ, എം.ജി രാജമാണിക്യം, ഡോ. കെ. വാസുകി എന്നിവർക്കാണ് ചുമതല. രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെ, രണ്ട് മുതൽ രാത്രി എട്ടുവരെ, എട്ടുമുതൽ രാവിലെ എട്ട് വരെ എന്നിങ്ങനെ മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും വാർ റൂം പ്രവർത്തിക്കും. ജില്ല വാർ റൂമുകൾ പൂർണാർഥത്തിൽ പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന വാർ റൂമിെൻറ ചുമതലയാണ്.
ഒാക്സിജൻ ഉൽപാദന യൂനിറ്റുകളും ഫില്ലിങ് സ്റ്റേഷനുകളുമായും ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതല വ്യവസായ വകുപ്പിനാണ്. ഒാക്സിജൻ ടാങ്കറുകളുടെ സുഗമ സഞ്ചാരം ഉറപ്പുവരുത്തേണ്ടത് ഗതാഗതവകുപ്പും ആശുപത്രികൾക്ക് വിതരണം ചെയ്യേണ്ടത് ആരോഗ്യവകുപ്പുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.