Posted On
date_range Updated On
date_range ഒഴിഞ്ഞ മദ്യ കുപ്പി നൽകിയാൽ 20 രൂപ ക്യാഷ് ബാക്ക് ഇനിയില്ല: പദ്ധതിക്ക് ഷട്ടറിട്ട് ബെവ്കോ
തിരുവനന്തപുരം: ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യ കുപ്പി തിരികെ നൽകുമ്പോൾ 20 രൂപ നൽകുന്ന പദ്ധതി ബെവ്കോ നിർത്തലാക്കി. പ്ലാസ്റ്റിക് കുപ്പിയിൽ മദ്യം വാങ്ങുന്നവരിൽ നിന്ന് വാങ്ങിയിരുന്ന ഡെപ്പോസിറ്റ് തുകയാണ് തിരികെ കൊടുത്തിരുന്നത്.
കുപ്പികൾ ആളുകൾ തിരികെ നൽകുന്നത് കൂടിയതോടെ മദ്യശാലകളിൽ അവ കെട്ടിക്കിടക്കാൻ തുടങ്ങി. കാലിയായ മദ്യകുപ്പികൾ മദ്യശാലകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് പുതിയ നടപടി.
പിണറായി സർക്കാറിന്‍റെ കാലത്ത് 2024ലാണ് മദ്യകുപ്പികൾ തിരികെ നൽകുന്നവർക്ക് ഡെപ്പോസിറ്റ് തുക നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്ലാസ്റ്റിക് കുപ്പികളിൽ 20 രൂപ അധികം ഈടാക്കുന്നതിന് ക്യൂ.ആർ കോഡും തെരഞ്ഞെടുത്ത ഔട്ട്‍ലെറ്റിനു മുന്നിൽ പതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.