സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഭാഗികമായി നടപ്പാക്കിയ വൈദ്യുതി നിയന്ത്രണം പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചതായി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. ഇന്നലെ ലോഡ് നിയന്ത്രണം ഉണ്ടായിരുന്നില്ലെന്നും ഇന്നും ലോഡ് നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രതിസന്ധി ഘട്ടത്തിൽ ഒരു ദിവസം മാത്രമാണ് 15 മിനുട്ട് ലോഡ് നിയന്ത്രണം സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

അരുണാചൽ പ്രദേശ് പവർ ട്രേഡിങ് കോർപ്പറേഷൻ ബാങ്കിങ് ഓഫർ മുഖേന ഓഫർ ചെയ്ത 550 മെഗാവാട്ട് കരാർ മുൻപുള്ളതിലും താഴ്ന്ന നിരക്കിൽ (100.05) സ്വീകരിക്കാനും വൈദ്യുതി മേയ് മൂന്ന് മുതൽ ലഭ്യമാക്കി തുടങ്ങാനും കെ.എസ്.ഇ.ബി ലിമിറ്റഡ് തീരുമാനിച്ചു. ഇതിനു പുറമേ, പവർ എക്സ്ചേഞ്ച് ഇൻഡ്യ ലിമിറ്റഡ് മുഖേന 100 മെഗാവാട്ട് കൂടി കരാർ ചെയ്യുവാൻ ലോഡ് ഡിസ്പാച്ച് സെന്‍ററിനെ ചുമതലപ്പെടുത്തുകയും കൂടി ചെയ്തതോടെയാണ് താൽക്കാലികമായി വൈദ്യുതിയുടെ ലഭ്യതയില്‍ ഉണ്ടായ കുറവ് ഏതാണ്ട് പൂർണ്ണമായും മറികടന്നതെന്ന് മന്ത്രി വ്യക്തമാക്കി. 

എന്നിരിക്കിലും ഊർജ്ജ ഉപഭോഗം കൂടിയ വൈദ്യുതി ഉപകരണങ്ങൾ വൈകീട്ട് ആറ് മുതൽ 11 വരെ പരമാവധി ഒഴിവാക്കാൻ അദ്ദേഹം അഭ്യർഥിച്ചു.

Tags:    
News Summary - No more Power cut in kerala says minister k krishnankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.