ലോഡ് ഷെഡിങ് പ്രഖ്യാപിക്കില്ല; മറ്റു വഴികൾ നിർദേശിക്കാൻ കെ.എസ്.ഇ.ബിയോട് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്ന് സർക്കാർ. ലോഡ് ഷെഡിങ്ങല്ലാതെ മറ്റു വഴികൾ നിർദേശിക്കാൻ കെ.എസ്.ഇ.ബിക്ക് സർക്കാർ നിർദേശം നൽകി. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

വേനൽ കടുത്തതോടെ വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ലോഡ് ഷെഡിങ് ഏർപ്പെടുത്തണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുതിച്ചു ഉയരുന്നത് വലിയ വെല്ലുവിളിയാണ്. വൈദ്യുതി ആവശ്യകത ഇനിയും ഉയര്‍ന്നാല്‍ വിതരണം കൂടുതല്‍ തടസ്സപ്പെടുമെന്നാണ് മുന്നറിയിപ്പ്.

വ്യാഴാഴ്ച വൈകീട്ട് കെ.എസ്.ഇ.ബി ബോർഡ് യോഗം ചേരുന്നുണ്ട്. യോഗത്തിനുശേഷം പുതിയ നിർദേശങ്ങൾ സർക്കാറിനെ അറിയിക്കും. വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയെയും കാണുന്നുണ്ട്. 

Tags:    
News Summary - No load shedding will be introduced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.