തി​രു​വ​ന​ന്ത​പു​രം: ത​ർ​ക്കം തു​ട​രു​ന്ന​തി​നാ​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത്​ ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞി​ട്ടും മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ സം​ബ​ന്ധി​ച്ച്​ ഗ​സ​റ്റ്​ വി​ജ്ഞാ​പ​നം ഇ​റ​ങ്ങി​യി​ല്ല. ഫി​ഷ​റീ​സ് വ​കു​പ്പ്​ മു​സ്​​ലിം ലീ​ഗി​ന് ന​ൽ​ക​രു​തെ​ന്ന്​ കോ​ൺ​ഗ്ര​സി​ലെ ഒ​രു​വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ടു​ന്ന​തും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം തി​രി​ച്ചു​ന​ൽ​ക​ണ​മെ​ങ്കി​ൽ ഫി​ഷ​റീ​സ് വേ​ണ​മെ​ന്ന് ലീ​ഗ് ക​ടു​ത്ത നി​ല​പാ​ടെ​ടു​ത്ത​തു​മാ​ണ്​ തീ​രു​മാ​നം വൈ​കു​ന്ന​തി​ന്​ പ്ര​ധാ​ന കാ​ര​ണം.

ദേ​വ​സ്വം വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടും അ​ന്തി​മ തീ​രു​മാ​ന​മാ​യി​ല്ലെ​ന്ന് അ​റി​യു​ന്നു. ബു​ധ​നാ​ഴ്ച മ​ന്ത്രി​സ​ഭ​യു​ടെ ര​ണ്ടാം​യോ​ഗം ചേ​രും. അ​തി​നു​മു​മ്പ്​ ഗ​സ​റ്റ്​ വി​ജ്ഞാ​പ​നം ഇ​റ​ങ്ങു​മെ​ന്നാ​ണ്​ സൂ​ച​ന.

ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ഉ​ൾ​പ്പെ​ടെ കൈ​കാ​ര്യം ചെ​യ്ത​ത്​ മു​സ്​​ലിം ലീ​ഗാ​ണ്. എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, പൊ​തു​വി​ദ്യാ​ഭ്യാ​സം എ​ന്നി​വ ര​ണ്ടു​ വ​കു​പ്പു​ക​ളാ​ക്കി, ര​ണ്ടു​ മ​ന്ത്രി​മാ​രെ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. സ​മാ​ന​മാ​യ രീ​തി​യി​ൽ മ​ന്ത്രി​മാ​രെ നി​യോ​ഗി​ക്കാ​നാ​ണ്​ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റും തീ​രു​മാ​നി​ച്ച​ത്. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ റോ​ജി എം. ​ജോ​ണി​നെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​ക്കാ​ൻ ​കോ​ൺ​ഗ്ര​സ്​ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം വി​ട്ടു​കൊ​ടു​ക്ക​ണ​മെ​ങ്കി​ൽ ഫി​ഷ​റീ​സ് അ​ട​ക്കം കോ​ൺ​ഗ്ര​സി​ന്‍റെ കൈ​യി​ലു​ള്ള വ​കു​പ്പ് വേ​ണ​മെ​ന്ന് ലീ​ഗ് നി​ർ​ബ​ന്ധം പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

ഫി​ഷ​റീ​സ്​ വ​കു​പ്പ്​ കോ​ൺ​ഗ്ര​സ്​ ത​ന്നെ കൈ​വ​ശം​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്ന​താ​ണ്​ പ്ര​ശ്ന​മാ​യ​ത്. ല​ത്തീ​ൻ ക​ത്തോ​ലി​ക്ക സ​ഭ​യും ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​തോ​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി. പ്ര​ശ്​​നം നി​ല​നി​ൽ​ക്കെ ചൊ​വ്വാ​ഴ്ച രാ​ത്രി മ​ന്ത്രി​മാ​രാ​യ കെ. ​മു​ര​ളീ​ധ​ര​നും സി.​പി. ​ജോ​ണും ബി​ഷ​പ്​ ആ​സ്ഥാ​ന​ത്തെ​ത്തി. ​

വ​നം വ​കു​പ്പ്​ ല​ഭി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ച ടി. ​സി​ദ്ദീ​ഖി​ന്​ കൃ​ഷി വ​കു​പ്പ് ഏ​റ്റെ​ടു​ക്കു​ന്ന​തി​നോ​ട് താ​ൽ​പ​ര്യ​മി​ല്ലെ​ന്ന​റി​യു​ന്നു. വ​നം വ​കു​പ്പ്​ ഷി​ബു ബേ​ബി ജോ​ണി​നാ​ണ്​ ന​ൽ​കി​യ​ത്. ദേ​വ​സ്വം കെ. ​മു​ര​ളീ​ധ​ര​ൻ, എ.​പി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രി​ൽ ആ​ർ​ക്ക്​ ന​ൽ​ക​ണ​മെ​ന്ന​തി​ലും അ​ന്തി​മ തീ​രു​മാ​ന​മാ​യി​ല്ല.

മു​സ്​​ലിം ലീ​ഗി​ലാ​ക​ട്ടെ, പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പ്​ പി.​കെ. ബ​ഷീ​റി​നോ വി.​ഇ. അ​ബ്​​ദു​ൽ ഗ​ഫൂ​റി​നോ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ല്ല. ഇ​ത്ത​രം ത​ർ​ക്ക​ങ്ങ​ൾ കാ​ര​ണ​മാ​ണ് വ​കു​പ്പ് വി​ജ്ഞാ​പ​നം വൈ​കു​ന്ന​ത്. എ​ത്ര​യും പെ​ട്ടെ​ന്ന്​ വി​ജ്ഞാ​പ​നം ഇ​റ​ങ്ങു​മെ​ന്നാ​ണ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ്​ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

അ​തി​നി​ടെ, മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ വ​കു​പ്പു​ക​ളി​ൽ ല​ക്ഷ്യ​മി​ട്ട്​ കോ​ൺ​ഗ്ര​സി​ലെ ഒ​രു​വി​ഭാ​ഗം നീ​ക്കം ന​ട​ത്തു​ന്നു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ കൈ​വ​ശ​മു​ള്ള ഒ​രു വ​കു​പ്പ് ന​ൽ​കി പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും അ​വ​ർ മു​ന്നോ​ട്ട്​ വെ​ക്കു​ന്നു. തു​റ​മു​ഖം, നി​യ​മം, ധ​നം തു​ട​ങ്ങി​യ സു​പ്ര​ധാ​ന വ​കു​പ്പു​ക​ൾ നി​ല​വി​ലെ തീ​രു​മാ​ന​പ്ര​കാ​രം മു​ഖ്യ​മ​ന്ത്രി​യാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. എ​ന്താ​യാ​ലും ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ച്ച്​ ബു​ധ​നാ​ഴ്ച​ത​ന്നെ വി​ജ്ഞാ​പ​നം ഇ​റ​ങ്ങു​മെ​ന്നാ​ണ്​ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളു​ടെ സൂ​ച​ന. വ​കു​പ്പു​ക​ളി​ൽ വ്യ​ക്​​ത​ത വ​ന്ന മ​ന്ത്രി​മാ​ർ അ​വ​രു​ടേ​താ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യി​ൽ​നി​ന്ന് സു​പ്ര​ധാ​ന ഉ​ത്ത​ര​വു​ക​ൾ പു​റ​ത്തി​റ​ങ്ങി.

Tags:    
News Summary - No knowledge of ministerial portfolios Divisorship dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.