കനകദുർഗക്ക്​ ദേഹാസ്വാസ്​ഥ്യമില്ല; പൊലീസ്​ നിർബന്ധിച്ച്​ തിരിച്ചിറക്കുന്നു - ബിന്ദു

ശബരിമല: ശബരിമല ദർശനത്തിന്​ എത്തിയ കനക ദുർഗക്കോ തനിക്കോ ദേഹാസ്വാസ്​ഥ്യമില്ലെന്ന്​്​ ബിന്ദു. പൊലീസ്​ നിർബ ന്ധിച്ച്​ തിരിച്ചിറക്കുകയാണെന്നും ബിന്ദു പറഞ്ഞു. ഗസ്​റ്റ്​ റൂമിലേക്ക്​ ആണെന്ന്​ പറഞ്ഞാണ്​ തങ്ങളെ തിരിച്ചിറ ക്കിയത്​. കനകദുർഗയെ പൊലീസ്​ എടുത്തുകൊണ്ടുപോയി. പൊലീസും പ്രതിഷേധക്കാരും ഒത്തുകളിക്കുകയാണ്​ - ബിന്ദു ആരോപിച്ചു.

പോകാൻ തയാറല്ലെന്ന്​ താൻ പറഞ്ഞിട്ടും പൊലീസ്​ എടുത്തുകൊണ്ടുപോവുകയാണ്​. തന്ത്രപരമായി തന്നെ ഇവിടെ നിന്ന്​ പുറത്തെത്തിക്കാനാണ്​ പൊലീസ്​ ശ്രമിക്കുന്നത്​. ഇതിനു മുമ്പ്​ കയറിയവരോടും പൊലീസ്​ ഇതേ തന്ത്രമായിരുന്നു പ്രയോഗിച്ചതെന്നും ബിന്ദു ആരോപിച്ചു.

അതേസമയം, കോടതിവിധി നടപ്പാക്കാൻ പൊലീസ്​ ശ്രമിച്ചിട്ടുണ്ടെന്ന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ പറഞ്ഞു. ക്രമസമാധാന പ്രശ്​നമുണ്ടാകുന്ന ഒരു നടപടിയും പൊലീസ്​ സ്വീകരിക്കില്ല. യുവതികളെ തിരിച്ചിറക്കിയത്​ ക്രമസമാധാന പ്രശ്​നം മൂലമാണ്​. കനകദുർഗക്ക്​ ദേഹാസ്വാസ്​ഥ്യം അനുഭവപ്പെട്ടിട്ടുണ്ടെന്നും പൊലീസ്​ വിശദീകരിച്ചു.

Tags:    
News Summary - No Health Problem to Kanaka Durga - Bindu - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.