മാ​ല മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി​യെ മ​ർ​ദി​ച്ച സം​ഭ​വം: പൊ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത് മു​ക്കു​പ​ണ്ടം

ആ​ല​ങ്ങാ​ട്: സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​നും ഭാ​ര്യ​ക്കു​മെ​തി​രെ ആ​ലു​വ (ആ​ല​ങ്ങാ​ട്) വെ​സ്റ്റ് പൊ​ലീ​സ് കേ​സെ​ടു​ത്തു. ആ​ല​ങ്ങാ​ട് കു​ന്നേ​ൽ ഭാ​ഗ​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ജോ​മോ​ൾ​ക്കാ​ണ് (28) മ​ർ​ദ​ന​മേ​റ്റ​ത്. പ​രാ​തി​യെ തു​ട​ർ​ന്ന് യു​വ​തി​യു​ടെ സ​ഹോ​ദ​ര​നാ​യ ആ​ല​ങ്ങാ​ട് കു​ന്നേ​ൽ പ​ള്ളി​ക്ക് സ​മീ​പം വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ജോ​യ്സ​ൺ, ഇ​യാ​ളു​ടെ ഭാ​ര്യ റെ​യ്ന എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ്​ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

സ​ഹോ​ദ​ര​നും ഭാ​ര്യ​യും ചേ​ർ​ന്ന് യു​വ​തി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ൺ എ​റി​ഞ്ഞു ത​ക​ർ​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ലു​ണ്ട്. പ​രി​ക്കേ​റ്റ ജോ​മോ​ൾ ക​രു​മാ​ലൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​തേ​ടി. കു​ടും​ബ ത​ർ​ക്ക​മാ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം റെ​യ്ന​യു​ടെ മാ​ല മോ​ഷ​ണം പോ​യ​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്. ജോ​മോ​ൾ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​യി പ​രാ​തി ന​ൽ​കാ​ൻ ഇ​റ​ങ്ങു​മ്പോ​ഴാ​ണ് ഇ​രു​വ​രും ചേ​ർ​ന്നു ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്.

പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ല ക​ട്ടി​ലി​ന്റെ അ​ടി​യി​ൽ നി​ന്നും ക​ണ്ടെ​ത്തി. കൂ​ടാ​തെ ഈ ​മാ​ല മു​ക്കു​പ​ണ്ടം ആ​ണെ​ന്നും ക​ണ്ടെ​ത്തി. ജോ​മോ​ളെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​ൻ സ്വ​ർ​ണ​മാ​ല​യാ​ണെ​ന്ന് സ​ഹോ​ദ​ര​നും ഭാ​ര്യ​യും ക​ള്ളം പ​റ​യു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ജോ​മോ​ളു​ടെ കൂ​ട്ടു​കാ​രി ആ​തി​ര​ക്കും ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​താ​യി പ​രാ​തി​യു​ണ്ട്.

Tags:    
News Summary - case charged against brother his wife for beating sister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.