കോഴിക്കോട്ട് നടന്ന ചടങ്ങിൽ പാറന്നൂർ ഉസ്താദ് സ്മാരക പണ്ഡിത പ്രതിഭ പുരസ്കാരം സമസ്ത പ്രസിഡന്റ് ജിഫ്‌രി തങ്ങൾ ഒളവണ്ണ അബൂബക്കർ ദാരിമിക്ക് സമ്മാനിക്കുന്നു
കോഴിക്കോട്: റിയാദ് കോഴിക്കോട് ജില്ല മുസ്‍ലിം ഫെഡറേഷന്‍ (കെ.ഡി.എം.എഫ്) ഏര്‍പ്പെടുത്തിയ പാറന്നൂര്‍ ഉസ്താദ് സ്മാരക പണ്ഡിത പ്രതിഭ പുരസ്കാരം സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ ഒളവണ്ണ അബൂബക്കര്‍ ദാരിമിക്ക് സമ്മാനിച്ചു.
ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം സമസ്ത പ്രസിഡന്റ് ജിഫ്‌രി തങ്ങളാണ് സമ്മാനിച്ചത്. സമസ്തയെ തകര്‍ക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്നും അതിന് ആരും മുതിരേണ്ടതില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. അങ്ങനെ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ നശിപ്പിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്‍ലിം സമുദായത്തെ ജനാധിപത്യമാര്‍ഗത്തില്‍ നയിക്കുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. സ്വാതന്ത്ര്യസമരത്തില്‍ സമസ്ത നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന, കാരുണ്യത്തിന്റെ മതമാണ് ഇസ്‍ലാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാഗതസംഘം ചെയര്‍മാന്‍ മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രശസ്തിപത്ര സമര്‍പ്പണം നടത്തി. ഒ.പി. അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും കണ്‍വീനര്‍ അബ്ദുല്‍ കരീം പയോണ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.