കൊല്ലപ്പെട്ട സംഗീതയുടെ പിതാവ് സജീവിനെ കേന്ദ്രമന്ത്രി വി. മുരളീധരൻ ആശ്വസിപ്പിക്കുന്നു
Posted On
date_range Updated On
date_range കേരളത്തിൽ നിയമ സംവിധാനത്തെ ഭയമില്ലാത്ത സ്ഥിതി -കേന്ദ്രമന്ത്രി വി. മുരളീധരൻ
വർക്കല: കേരളത്തിൽ അക്രമങ്ങൾ പെരുകുന്നുവെന്നും നിയമസംവിധാനത്തെ ഭയമില്ലാത്ത സ്ഥിതിയാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. വടശ്ശേരിക്കോണത്ത് കഴിഞ്ഞദിവസം കൊല്ലപ്പെട്ട സംഗീതയുടെ മാതാപിതാക്കളെ സന്ദർശിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമ സംവിധാനങ്ങളെ ഭയമില്ലാത്ത അവസ്ഥയും കേരളത്തിലുണ്ട്. സ്ത്രീകളും കുട്ടികളും ഇവിടെ സുരക്ഷിതരല്ല. അവർക്ക് നേരേയുള്ള അക്രമങ്ങൾ പെരുകുന്നു. ഇത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണം. യുവത ലഹരി മരുന്നുകൾക്ക് അടിമപ്പെടുന്നത് ഗൗരവമായി കണ്ട് തടയാനുള്ള നടപടികൾ ഉണ്ടാകണം. ഈ അവസ്ഥ ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്നും വി. മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.