Posted On
date_range Updated On
date_range തനിക്കെതിരെ തെളിവൊന്നുമില്ല; ജാമ്യം അനുവദിക്കണം -എം.ശിവശങ്കർ
കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായി ഇത്ര കാലമായിട്ടും തനിക്കെതിരെ തെളിവുകൾ കണ്ടെത്താൻ എൻഫേഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) സാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ. അതിനാൽ ജാമ്യം അനുവദിക്കണമെന്നും ജാമ്യ ഹരജി പരിഗണിക്കവെ ഹൈകോടതിയോട് അദ്ദേഹം ആവശ്യപ്പെട്ടു.
വാട്സാപ് സന്ദേശങ്ങളാണ് തെളിവുകളായി തനിക്കെതിരെ ഹാജരാക്കിയിരിക്കുന്നത്. അന്വേഷണ സംഘം വിവരങ്ങൾ മാധ്യമങ്ങൾക്കാണ് ആദ്യം നൽകുന്നത്. താൻ സസ്പെൻഷനിൽ ആയതിനാൽ സാക്ഷികളെ സ്വാധീനിക്കാനാവില്ല. കേസന്വേഷണം ശരിയായ ദിശയിലല്ലെന്നും അദ്ദേഹം അറിയിച്ചു.
ഇക്കാര്യത്തിൽ ഇ.ഡിയോട് സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ട കോടതി, കേസ് പരിഗണിക്കുന്നത് ഡിസംബർ 18 ലേക്ക് മാറ്റിവെച്ചു. സുപ്രീം കോടതി അഭിഭാഷകനായ ജയദീപ് ഗുപ്തയാണ് ശിവശങ്കറിനു വേണ്ടി ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.