തൃശൂര്‍: ചാലക്കുടി പരിയാരത്ത് റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രമുഖ അഭിഭാഷകന് സി.പി. ഉദയഭാനുവിെനതിരെ ഫോൺ രേഖകളടക്കമുള്ള തെളിവുകൾ പൊലീസിന് ലഭിച്ചു. കൂടുതൽ വ്യക്തതക്കായി ഉദയഭാനുവിെൻറ ഭൂമിയിടപാടുകൾ പരിശോധിക്കും. രാജീവിെൻറ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന പ്രത്യേകസംഘം തന്നെയാണ് കൊലപാതകത്തിെൻറ മുഖ്യ ആസൂത്രകെനന്ന് സംശയിക്കുന്ന അങ്കമാലി ചക്കര ജോണിയുടെയും അഭിഭാഷകന് ഉദയഭാനുവിെൻറയും ഭൂമിയിടപാടുകളും അന്വേഷിക്കുന്നത്. വൻ ഭൂമിയിടപാടുകൾ നടത്തിയിരുന്ന ജോണിക്ക് ഉന്നതരുമായി ബന്ധമുണ്ടെന്ന് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായ നേതാവിെൻറ അടുത്ത ബന്ധുവാണ് ജോണി.
കൊലക്ക് മുമ്പും ശേഷവും പ്രതികള്‍ നടത്തിയ ഫോണ്‍ കാളുകൾ പൊലീസ് പരിശോധിക്കുകയാണ്. ആദായനികുതി വെട്ടിക്കാന്‍ ഭൂമി വാങ്ങിക്കൂട്ടാന്‍ താൽപര്യമുണ്ടെന്നറിയിച്ച് കഴിഞ്ഞവര്‍ഷം എതിര്‍കക്ഷികള്‍ തന്നെ സമീപിച്ചെന്നാണ് കൊല്ലപ്പെട്ട രാജീവ് ജൂണില്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. പറഞ്ഞുറപ്പിച്ച കച്ചവടത്തിനായി അഡ്വാന്‍സ് തുക കൈമാറിയെന്നാണ് പൊലീസിന് ലഭിച്ച സൂചന.
നവംബറിലെ നോട്ടുനിരോധനം മൂലമുണ്ടായ പ്രതിസന്ധിയിൽ ചക്കര ജോണിയും ഇൗ കേസിൽ ഇപ്പോൾ ഒളിവിൽ കഴിയുന്ന മറ്റൊരു പ്രതിയായ രഞ്ജിത്തും പങ്കാളികളായ ഇടപാട് നടക്കാതെ വന്നു. അഡ്വാന്‍സ് തിരികെ ആവശ്യപ്പെട്ടതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. രാജീവിനെ കേന്ദ്രീകരിച്ച് അടുത്ത കാലത്ത് നടന്ന ഭൂമിയിടപാടുകള്‍ മുഴുവന്‍ പരിശോധിക്കാനാണ് പൊലീസ് നീക്കം. രാജീവിെൻറ കൊലപാതകവിവരം ചാലക്കുടി ഡിവൈ.എസ്.പി ഷാഹുൽ ഹമീദിനെ ഫോണിൽ വിളിച്ചറിയിച്ചത് ഉദയഭാനുവാണ്. ഇതിനുമുമ്പ് ജോണിയുടെ ഫോൺ ഉദയഭാനുവിന് വന്നിരുന്നുവെന്നാണ് പൊലീസിന് അറിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.