തിരുവനന്തപുരം: കൊടുംചൂടിൽ ഉപയോഗം കുതിച്ചുയരുേമ്പാഴും ഇൗ വേനൽകാലത്ത് ലോഡ് ഷെഡിങ്ങോ പവർകേട്ടാ ഏർപ്പെടുത്തില്ലെന്ന് വൈദ്യുതി ബോർഡ് വ്യക്തമാക്കി. 85 ദശല ക്ഷം യൂനിറ്റ് വരെ ഉപയോഗം കുതിച്ചുയർന്നാലും നിയന്ത്രണം ഒഴിവാക്കാനാകും. അതിൽ കൂടി യാൽ പവർ എക്സ്ചേഞ്ചിൽനിന്ന് വൈദ്യുതി വാങ്ങും. ഇക്കാര്യങ്ങളിൽ ആവശ്യമായ തയാറെടു പ്പ് ബോർഡ് നടത്തിയിട്ടുണ്ടെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എൻ.എസ്. പിള്ള ‘മാധ്യമ’ത്തോട് പറഞ്ഞു.
ജൂൺ ഒന്നിനും പത്തിനും ഇടയിൽ കാലവർഷം വരുമെന്ന പ്രതീക്ഷയിൽ അണക്കെട്ടുകളിൽ നിലവിലുള്ള വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കും. പുറത്തുനിന്ന് ലഭിക്കുന്നതിൽ കേന്ദ്ര വിഹിതത്തിൽ നേരിയ കുറവുണ്ട്. എന്നാലും സ്വകാര്യ ഉൽപാദകരിൽ നിന്നടക്കം പരമാവധി വൈദ്യുതി വാങ്ങുന്നുണ്ട്. സംസ്ഥാനത്തികത്തെ ഉൽപാദനവും വർധിപ്പിച്ചു. സാേങ്കതിക പ്രശ്നങ്ങളാലോ മിന്നൽ പോലെയുള്ള കാര്യങ്ങൾ മൂലമോ വൈദ്യുതി പ്രശ്നമുണ്ടാകാം. അത് നിയന്ത്രണമല്ല. അതേസമയം കാലവർഷം ഏറെ വൈകിയാൽ ജൂണിൽ ചെറിയ പ്രയാസം വന്നേക്കാമെന്നും ബോർഡ് വിലയിരുത്തി. മാർച്ച് ആരംഭിച്ചതോടെ വൈദ്യുതി ഉപയോഗത്തിൽ വൻ വർധനയാണുണ്ടായത്. മാർച്ച് 19ന് 83.086 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് വേണ്ടി വന്നത്. ഇത് സർവകാല റെക്കോഡാണ്.
വരുംദിവസങ്ങളിൽ ഉപഭോഗം വർധിക്കാനാണ് സാധ്യത. 85 ദശലക്ഷം യൂനിറ്റ് വരെ ഉപയോഗം ഉയർന്നാലും നേരിടാനുള്ള തയാറെടുപ്പാണ് ബോർഡ് നടത്തിയിരിക്കുന്നത്.
അണക്കെട്ടുകളിൽ പകുതിയോളം വെള്ളം, ഉൽപാദനം വർധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ജലവൈദ്യുതി നിലയങ്ങളിലെ ഉൽപാദനം പരമാവധി വർധിപ്പിച്ചാണ് പുതിയ സാഹചര്യം നേരിടുന്നത്. പ്രളയംമൂലം അണക്കെട്ടുകൾ തുറന്നുവിടേണ്ടി വന്നിരുന്നു. ലഭിച്ചമഴയാണ് ഇക്കുറി നിയന്ത്രണം ഒഴിവാക്കാൻ സഹായകമായത്. ഏറ്റവും വലിയ പദ്ധതിയായ ഇടുക്കിയിൽ ചൊവ്വാഴ്ച 12.99 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിച്ചു. ശബരിഗിരിയിൽ 5.82 ദശലക്ഷവും. നിലവിൽ വൈദ്യുതി ബോർഡുകളിലെ സംഭരണികളിൽ 48 ശതമാനം വെള്ളമുണ്ട്. ഇതുപയോഗിച്ച് 20032.82 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.